സിത്താര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

തൃശ്ശൂര്‍ : മലയാളത്തിന്റെ പ്രിയ ഗായികയും സംഗീത സംവിധായികയുമായ സിത്താര കൃഷ്ണകുമാര്‍ ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. തൃശ്ശൂര്‍ പൂങ്കുന്നത്തുവെച്ചാണ് സിതാരയുടെ കാര്‍ അപകടത്തില്‍ പെട്ടത്.

ഇന്ന് രാവിലെ നടന്ന അപകടത്തില്‍ ആരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ വഴിയരികിലെ ടെലിഫോണ്‍ പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.

പോസ്റ്റ് ഒടിഞ്ഞു കാറിനുമുകളിലേക്കു വീണു. കാറിന്റെ മുന്‍വശവും തകര്‍ന്നു. സിത്താര മറ്റൊരു കാറില്‍ യാത്ര തുടര്‍ന്നു. അതേസമയം തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും സുരക്ഷിതയായിരിക്കുന്നുവെന്നും സിത്താര ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

‘ദൈവാനുഗ്രഹത്താല്‍ ആര്‍ക്കും ഒന്നും സംഭവിച്ചില്ല. എതിര്‍വശത്ത് കൂടി വന്ന ബസിനെ ഒരു ബൈക്ക് ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ തനിക്ക് പെട്ടെന്ന് ലെഫ്റ്റ് ടേണെടുക്കേണ്ടി വന്നു, അതാണ് അപകടത്തിന് ഇടയാക്കിയത്.

അപകടത്തിന്റെ ചിത്രം ഭീകരത തോന്നിക്കും വിധമുള്ള രീതിയില്‍ എടുത്ത് പ്രസിദ്ധീകരിച്ചവരോട് നന്ദിയുണ്ട്. ഞാന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് വിളിച്ച് തിരക്കാതെ വാര്‍ത്ത നല്‍കിയ എല്ലാ ഓണ്‍ലൈന്‍ മാധ്യമ സുഹൃത്തുക്കളോടും നന്ദി അറിയിക്കുന്നു, ലോകം എത്ര വിചിത്രമാണ്’ എന്ന് സിത്താര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here