വീടിനുള്ളില്‍ പാമ്പിന്‍ പുറ്റ്

മാണ്ഡ്യ: ലക്ഷങ്ങള്‍ ചിലവഴിച്ചാണ് മഹേഷ് എന്നയാള്‍ തന്റെ വീട് നിര്‍മ്മാണം നടത്തുന്നത്. എന്നാല്‍ വീടിനുള്ളില്‍ മറ്റൊരാള്‍ വീട് പണിതതോടെ മഹേഷിന് തന്റെ പണി പൂര്‍ത്തിയാക്കാനായില്ല.

മഹേഷിന്റെ വീടിനുള്ളില്‍ പാമ്പുകളാണ് അവരുടെ വാസസ്ഥലം ഒരുക്കിയത്. സംഭവം കര്‍ണാടകയിലാണ്. മാണ്ഡ്യയിലെ ബിദാര്‍ ഹൊസഹള്ളിയിലാണ് മഹേഷ് തന്റെ സ്വപ്‌നഭവനത്തിന്റെ പണി തുടങ്ങിയത്.

എന്നാല്‍ ഒരു ദിവസം വീടിനുള്ളിലെ മുറിയില്‍ ഒരു ചെറിയ പാമ്പിന്‍ പുറ്റ് ഇയാളുടെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍ തന്നെ അത് നശിപ്പിച്ച് വീട് പണി തുടര്‍ന്നു. എന്നാല്‍ പിന്നീട് തനിക്ക് സാമ്പത്തികമായി വന്‍ തകര്‍ച്ച നേരിട്ടെന്നും കുട്ടികള്‍ക്ക് അസുഖങ്ങള്‍ ആരംഭിച്ചെന്നും മഹേഷ് പറയുന്നു.

വീടിനുള്ളില്‍ ഒരു പാമ്പിനേയും കണ്ടതോടു കൂടി മഹേഷിന് പേടി തുടങ്ങി. തനിക്ക് പാമ്പിന്റെ ശാപം ഏറ്റുവെന്ന് വിശ്വസിച്ച ഇയാള്‍ പിന്നീട് പുറ്റിനെ വീടിനുള്ളില്‍ നിലനിര്‍ത്തി. തുടര്‍ന്ന് വീട് പണി പൂര്‍ത്തിയാക്കാതെ ഇവിടെ പൂജയും തുടങ്ങി. 

LEAVE A REPLY

Please enter your comment!
Please enter your name here