കൊല്‍ക്കത്തയില്‍ മലയാളി സൈനികന്‍ മരിച്ചു

കൊല്‍ക്കത്ത: മലയാളി സൈനികന്‍ കൊല്‍ക്കത്തയില്‍ വെച്ച് മരിച്ചത് നിപ്പ വൈറസ് ബാധിച്ചെന്ന് സംശയം. വില്യം ഫോര്‍ട്ടില്‍ സൈനിക സേവനം അനുഷ്ഠിക്കുന്ന സീനു പ്രസാദ് (27) ആണ് ഞായറാഴ്ച മരിച്ചത്. തിങ്കളാഴ്ച ഇദ്ദേഹത്തെ സംസ്‌കരിക്കുകയും ചെയ്തു.

സീനുവിന്റെ ശരീരസ്രവങ്ങള്‍ പരിശോധനയ്ക്കായി പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. മെയ് 13 നാണ് സീനു ഒരു മാസത്തെ അവധികഴിഞ്ഞ് കേരളത്തില്‍ നിന്നെത്തിയത്. ഏഴ് ദിവസത്തിന് ശേഷം സീനുവിന് ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങി.

മെയ് 20ന് പനി ബാധിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച മരിച്ചു. പൂനെയില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സീനുവിന്റെ രോഗം സ്ഥീരികരിക്കാനാവുകയുള്ളു. നിപ്പ വൈറസ് മൂലമുള്ള പനി ബാധിച്ച് കേരളത്തില്‍ 13 പേരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here