അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകന്‍

ആല്‍വാര്‍ :പക്ഷാഘാതം പിടിച്ച് തളര്‍ന്ന് കിടപ്പിലായ അമ്മയെ ക്രൂരമായി പീഡിപ്പിക്കുന്ന മകന്റെ വീഡിയോ പുറത്ത്. രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശിയായ ജൊഗീന്ദര്‍ ചൗധരി എന്ന സ്‌കൂള്‍ അധ്യാപകനാണ് 82 കാരിയായ തന്റെ അമ്മയായ ബ്രഹ്മകൗര്‍ ദേവിയോട് ഇത്ര ക്രൂരമായ രീതിയില്‍ പെരുമാറുന്നത്.

ജൊഗീന്ദറിന്റെ മകന്‍ തന്നെയാണ് പിതാവ് കാണാതെ ഈ ദ്യശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.
കഴിഞ്ഞ ആറു വര്‍ഷമായി പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്ന ബ്രഹ്മകൗര്‍ കഴിഞ്ഞ ജനുവരി 18 നാണ് മരണമടയുന്നത്. ഇതിന് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ വീഡിയോ പകര്‍ത്തിയതെന്നാണ് ജൊഗീന്ദറിന്റെ മകന്‍ പൊലീസിനോട് പറഞ്ഞത്.

അമ്മയെ വീടിന് പുറത്തേക്ക് കൊണ്ട് വന്നതിന് ശേഷം മാരകമായ മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളില്‍. മനുഷ്യത്വം ഒട്ടും കാണിക്കാതെയാണ് സ്വന്തം അമ്മയോടുള്ള ജോഗീന്ദറിന്റെ പെരുമാറ്റം. ഇയാളുടെ പീഡനത്തിന്റെ ഫലമായാണോ മാതാവ് മരണമടഞ്ഞത് എന്ന കാര്യവും പൊലീസ് അന്വേഷിച്ച് വരികയാണ്.

എന്നാല്‍ വീഡിയോ പുറത്തായതിന് ശേഷം ഒളിവില്‍ പോയ ഇയാളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല എന്നത് മേഖലയില്‍ വന്‍ജനരോക്ഷത്തിന് ഇടയാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here