ഒട്ടകത്തെയും കൂട്ടി മാളിലെത്തിയ സൗദി പൗരന്‍

റിയാദ് :സൗദിയിലെ ജനങ്ങള്‍ക്ക് ഒട്ടകങ്ങള്‍ അവരുടെ സംസ്‌ക്കാരത്തിന്റെ ഏറ്റവും പരമമായ ഏടാണ്. അതുകൊണ്ട് തന്നെ കാലമെത്ര കഴിഞ്ഞാലും, രാജ്യത്ത് എത്ര വികസനങ്ങള്‍ വന്നു ചേര്‍ന്നാലും അറ്റമില്ലാത്ത മണലാരണ്യങ്ങളില്‍ തങ്ങളുടെ പൂര്‍വികര്‍ക്ക് കൂട്ടായിരുന്ന ഒട്ടകങ്ങളെ ഉപേക്ഷിക്കുവാന്‍ സൗദി പൗരന്‍മാര്‍ക്ക് ഇപ്പോഴും സാധിക്കില്ല.

തന്റെ ഒട്ടകത്തെയും ഒപ്പം കൂട്ടി ഷോപ്പിംഗ് മോളിലെത്തിയ സൗദി പൗരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നതിന് പിന്നിലുള്ള പ്രധാന കാരണവും ഇതു തന്നെ. റിയാദിലുള്ള ഒരു കമ്മുണിക്കേഷന്‍ കോംപ്ലക്‌സിലാണ് ഈ മദ്ധ്യവയസ്‌കനായ സൗദി പൗരന്‍ തന്റെ ഒട്ടകവുമായി നടന്നു കയറിയത്.

തനിക്ക് ഒരു സിം നോക്കുവാനായാണ് ഇദ്ദേഹം ഒട്ടകത്തേയും കൂട്ടി മാളിലെത്തിയതെന്നാണ് ബഹുരസം. മാളിലെ വിവിധ മൊബൈല്‍ കടകള്‍ക്ക് മുന്നിലൂടെ ഇയാള്‍ ഒട്ടകവുമായി കറങ്ങുന്ന വീഡിയോ രണ്ടും കൈയ്യും നീ്ട്ടിയാണ് സമൂഹ മാധ്യമങ്ങളിലെ ജനങ്ങള്‍ സ്വീകരിച്ചത്. കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുവാന്‍ നേരം സുരക്ഷാ ഉദ്യോഗസ്ഥന്‍ ഒട്ടകത്തെ പുറത്ത് നിര്‍ത്താന്‍ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതൊന്നും തന്നെ ചെവി കൊള്ളാന്‍ സൗദി പൗരന്‍ തയ്യാറായിരുന്നില്ല.

സമൂഹ മാധ്യമങ്ങളില്‍ ഇദ്ദേഹത്തിന്റെ പ്രവൃത്തിയെ പുകഴ്ത്തിയും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് വരുന്നുണ്ട്. തങ്ങളുടെ സംസ്‌ക്കാരത്തെ കൂടെ കൊണ്ട് നടക്കാന്‍ ഇദ്ദേഹം കാണിച്ച നല്ല മനസ്സിനെ പുകഴ്ത്തുന്നവരാണ് ഒരു കൂട്ടര്‍. എന്നാല്‍ ഇദ്ദേഹം ശിക്ഷ ലഭിക്കും തക്ക കുറ്റകൃത്യമാണ് ചെയ്തതെന്ന പക്ഷം പിടിക്കുന്നവരും കുറവല്ല.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here