സൗദി യുവതിയുടെ കരാട്ടെ കിക്ക്

ജിദ്ദാ :ഹോട്ടല്‍ തൊഴിലാളിയുടെ നേര്‍ക്ക് കരാട്ടെ കിക്കിങ് നടത്തിയ സൗദി വനിതയുടെ വീഡിയോ വൈറലാവുന്നു. ജിദ്ദയിലെ ഒരു ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.

ഹോട്ടലിലെ ഷെഫിനെയാണ് ഭക്ഷണം കഴിക്കാനെത്തിയ ഒരു സൗദി വനിത മര്‍ദ്ദിച്ചത്. യുവാവിനെ അടുക്കളയില്‍ നിന്നും വിളിച്ച് വരുത്തിയതിന് ശേഷം അയാള്‍ക്ക് നേരെ ചെരുപ്പ് വലിച്ചെറിഞ്ഞു.

തുടര്‍ന്നായിരുന്നു യുവതിയുടെ കരാട്ടെ കിക്കുകള്‍. ആദ്യം ഓടിവന്ന് യുവാവിന്റെ വയറ്റിന് ഒരു ചവിട്ടി. പിന്നീട് രണ്ടാമത്തെ ചവിട്ടിനായി ആഞ്ഞെങ്കിലും കൊണ്ടത് പാചകക്കാരന്റെ കാലിനാണ്.

തുടര്‍ന്ന് മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നുവെന്ന് മനസ്സിലാക്കിയ യുവതി അല്‍പ്പമൊന്ന് അടങ്ങി. പാചകക്കാരനെ മര്‍ദ്ദിക്കാനിടയാക്കിയ കാരണമെന്താണെന്ന് വ്യക്തമല്ല. ഭക്ഷണം മോശമായതിനെ തുടര്‍ന്നാണ് പാചകക്കാരന് മര്‍ദ്ദനമേറ്റതെന്നാണ് സമൂഹ മാധ്യമങ്ങളിലെ സംസാരം.

LEAVE A REPLY

Please enter your comment!
Please enter your name here