രജനിയുടെ ഹിമാലയ ദിനങ്ങള്‍

ചെന്നൈ :സിനിമകളുടെ തിരക്കിട്ട ഷെഡ്യൂളുകള്‍ക്ക് ഇടയില്‍ ലഭിക്കുന്ന ചെറിയ ഇടവേളകളില്‍ ഹിമാലയം സന്ദര്‍ശനം നടത്തുക എന്നത് സ്‌റ്റൈല്‍ മന്നന്‍ രജനീ കാന്തിന്റെ വര്‍ഷങ്ങളായുള്ള പതിവാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അദ്ദേഹം ഇത്തരത്തില്‍ ഹിമാലയം സന്ദര്‍ശനം നടത്തി വരുന്നു .

തികച്ചും സാധാരണ വേഷത്തില്‍ പ്രദേശവാസികളില്‍ ഒരാളെ പോലെയാണ് രജനീകാന്ത് ഹിമാലയത്തിന് അടുത്തുള്ള ഗ്രാമത്തില്‍ തന്റെ വിശ്രമകാലം ചിലവഴിക്കാറുള്ളത്. അടുത്തിടെ രജനി വീണ്ടും ഹിമാലയം സന്ദര്‍ശനം നടത്തിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം സന്ദര്‍ശനത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയത്.

ഈ യാത്രയിലെ ചില സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങളാണ് അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. രജനിയുടെ ഫാന്‍ ക്ലബ്ബുകള്‍ വഴിയാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ചിരപരിചിതനായ ഒരു പ്രദേശ വാസിയോട് സംസാരിക്കുന്നത് പോലെയാണ് ഗ്രാമവാസികള്‍ ചിത്രത്തില്‍ രജനിയോട് ഇടപഴകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here