പിറന്നാള്‍ ദിനത്തിലാണ് ദുബായില്‍ എത്തുന്നതെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്ന അപൂര്‍വ ഭാഗ്യം ഇതാണ്

ദുബായ് : ജന്‍മദിനത്തിലാണ് നിങ്ങള്‍ യുഎഇയിലെത്തുന്നതെങ്കില്‍ ദുബായ് പൊലീസ് നിങ്ങള്‍ക്കായി ആശ്ചര്യകരമായ സ്വീകരണമാണ് ഒരുക്കുക. പിറന്നാളുകാരുടെ ഇമിഗ്രേഷന്‍ നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കും.

സന്ദര്‍ശകന്റെ സൗകര്യാര്‍ത്ഥം ഇമിഗ്രേഷന്‍ നടപടികള്‍ കൃത്യമായും അതിവേഗത്തിലും ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും. അതുമാത്രമല്ല നിങ്ങള്‍ക്ക് പോകേണ്ടിടത്തേക്ക് ദുബായ് പൊലീസ് അവരുടെ ഔദ്യോഗിക വാഹനത്തില്‍ നിങ്ങള്‍ക്ക് അകമ്പടി സേവിക്കുകയും ചെയ്യും.സന്ദര്‍ശകരെ സ്വീകരിച്ച ശേഷം ദുബായ് പൊലീസ് തങ്ങളുടെ സേവനങ്ങളെക്കുറിച്ച് ലഘുവിവരണവും നല്‍കും. ട്വിറ്ററിലൂടെയാണ് ദുബായ് പൊലീസ് തങ്ങളുടെ പുതിയ സേവനങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here