വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

ബംഗളൂരു : ലാന്‍ഡിംഗിനിടെ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി വിളക്കുകാലുകള്‍ തകര്‍ത്തു. ബംഗളൂരു വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അരമണിക്കൂര്‍ നേരത്തേക്ക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു.

ഇതുമൂലം 10 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഹൈദരാബാദില്‍ നിന്ന് ബംഗളൂരില്‍ പറന്നിറങ്ങുകയായിരുന്ന വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിയത്. അപകടകാരണം വ്യക്തമല്ല.

റണ്‍വേയുടെ ഇടതുഭാഗത്തേക്കാണ് വിമാനം അകന്നുമാറിയത്. തുടര്‍ന്ന് ഓരത്തുള്ള 4 വിളക്കുകാലുകള്‍ തകര്‍ക്കുകയായിരുന്നു. എന്നാല്‍ പൈലറ്റ് സമയോചിത ഇടപെടലിലൂടെ വിമാനം മധ്യത്തിലേക്ക് കൊണ്ടുവന്നു.

വിമാനത്തിന് കേടുപാടുകളൊന്നുമില്ലെന്നും സ്‌പൈസ്‌ജെറ്റ് അധികൃതര്‍ അറിയിച്ചു.8 വിമാനങ്ങള്‍ ചെന്നൈയിലേക്കും ഓരോന്നുവീതം ട്രിച്ചിയിലേക്കും കോയമ്പത്തൂരേക്കുമാണ് തിരിച്ചുവിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here