പിന്തുണയുമായി നാടൊഴുകിയെത്തിയതിന് നന്ദിയറിച്ച് ശ്രീജിത്ത്; നീതി കിട്ടുംവരെ പോരാട്ടം തുടരും

തിരുവനന്തപുരം : സഹോദരന്‍ ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 765 നാളായി തുടരുന്ന സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചെത്തിയ ആയിരങ്ങള്‍ക്ക് നന്ദിയറിയച്ച് ശ്രീജിത്ത്. നീതിയ്ക്കായുള്ള തന്റെ പോരാട്ടത്തിന് പിന്‍തുണയര്‍പ്പിച്ചെത്തിയവര്‍ക്ക് നന്ദി.സമൂഹ മാധ്യമക്കൂട്ടായ്മയിലൂടെ ശക്തമായ പ്രതിഷേധമുയര്‍ത്തിയവരോട് കടപ്പാടുണ്ട്. തുടര്‍ന്നും തന്നോടൊപ്പമുണ്ടാകണം.ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതുവരെ താന്‍ പ്രതിഷേധം തുടരും.ശ്രീജിവിന്റേത് കസ്റ്റഡി മരണമാണ്.അതില്‍ സിബിഐ അന്വേഷണം വേണം. ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം. അവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നുവെന്നാണ് അറിയുന്നത്.ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. പലവിധ പ്രതിസന്ധികള്‍ തരണം ചെയ്താണ് താന്‍ സമരം നടത്തുന്നത്. തികച്ചും സമാധാനപരമായ സമരമാണ് താന്‍ നയിച്ചത്. പക്ഷേ തനിക്ക് നീതി ലഭ്യമാക്കുന്ന തരത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടികളും ഉണ്ടായിട്ടില്ല.ഏവരും സമാധാനപരമായി പ്രതിഷേധിച്ച് പിരിഞ്ഞുപോകണമെന്നും ശ്രീജിത്ത് അഭ്യര്‍ത്ഥിച്ചു. സെക്രട്ടറിയേറ്റ് നടയിലുള്ള ശ്രീജിത്തിന്റെ സമരത്തിന് കരുത്തേകി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് ഇവിടേക്കെത്തിയത്.സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള ആഹ്വാനത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം വന്‍ ജനസഞ്ചയം സെക്രട്ടറിയേറ്റിന് മുന്‍പിലേക്കെത്തി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് മില്യണ്‍ മാസ്‌ക് മാര്‍ച്ചായാണ് ജനക്കൂട്ടം സെക്രട്ടറിയേറ്റിലേക്ക് നീങ്ങിയത്.തികച്ചും സമാധാനപരമായിരുന്നു സമരം. വാഹനഗതാഗതം തടസപ്പെടാതിരിക്കാന്‍ സമരക്കാര്‍ ശ്രദ്ധേയ പങ്ക് വഹിക്കുകയും ചെയ്തു. സിനിമാതാരം ടൊവീനോയടക്കം പ്രമുഖരും സമരസ്ഥലത്തെത്തി ശ്രീജിത്തിനൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു.2014 മെയ് 21 നായിരുന്നു ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്‌ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദ്ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം ആരംഭിക്കുകയായിരുന്നു.

എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ട് ശ്രീജിത്ത് ..#justiceforsreejith

Varun MKさんの投稿 2018年1月14日(日)

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here