ഇന്ത്യന്‍ ബോട്ടുകള്‍ ശ്രീലങ്ക മോചിപ്പിച്ചു

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ നാവിക സേന കസ്റ്റഡിയിലെടുത്ത പത്ത് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ ശ്രീലങ്ക മോചിപ്പിച്ചു. ബോട്ടുകള്‍ മോചിപ്പിക്കാന്‍ തയാറാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു.

2015-16 സമയത്താണ് ഈ ബോട്ടുകള്‍ ശ്രീലങ്ക പിടിച്ചെടുത്തത്. അതിര്‍ത്തി ലംഘനം ചൂണ്ടിക്കാട്ടിയാണ് ശ്രീലങ്ക ബോട്ടുകള്‍ പിടിച്ചെടുത്തത്. 2017ല്‍ ശ്രീലങ്കന്‍ നാവികസേന പിടിച്ചെടുത്ത 216 ബോട്ടുകളില്‍ 42 എണ്ണം വിട്ടയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here