ലിഫ്റ്റ് കൊടുത്ത യുവാവിന് സംഭവിച്ചത്

കൊച്ചി: ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ അജ്ഞാതന്‍ യുവാവിനെ കൊല്ലാന്‍ ശ്രമിച്ചു. എറണാകുളം വാഴക്കാല സ്വദേശി സനോഷ് സോനു(30)വിനെയാണ് പിന്നില്‍ കയറിയ മധ്യവയസ്‌കന്‍ ബ്ലേഡ് കൊണ്ട് ആക്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി കണ്ടെയ്‌നര്‍ വല്ലാര്‍പാടം റോഡിലാണ് സംഭവം.

വൈപ്പിനില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു സനോഷ്. എല്‍ എന്‍ ജി റോഡില്‍ നിന്ന് വികലാംഗനെന്ന് തോന്നിക്കുന്ന മധ്യവയസ്‌കന്‍ ബൈക്കിന് കൈ കാണിച്ചു. ബൈക്കില്‍ കയറിയയാള്‍ അസ്വാഭാവിക നീക്കങ്ങള്‍ തുടങ്ങി. ഇയാള്‍ സനോഷിന്റെ പോക്കറ്റില്‍ കൈകൊണ്ട് പരതി. ‘ചേട്ടാ പിന്നിലോട്ട് നീങ്ങി ഇരിക്ക്’എന്ന് പറഞ്ഞതോടെ ഇയാള്‍ കഴുത്തില്‍ ബ്ലേഡുകൊണ്ട് വരഞ്ഞു.

ഇതിനിടെ വാഹനം നിര്‍ത്തിപ്പോഴേയ്ക്കും സനോഷിന്റെ മുതുകിലും കൈയിലും മുറിവുണ്ടാക്കി ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഓടിയ ആളില്‍ പക്ഷെ നേരത്തെ കണ്ട ശാരീരിക വൈകല്യം കണ്ടില്ലെന്നും സനോഷ് പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ സനോഷിന്റെ കഴുത്തിലെ മുറിവില്‍ 23 സ്റ്റിച്ചുകളുണ്ട്.

സംഭവത്തില്‍ മുളവുകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് സനോഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. 10000ത്തിലധികം പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. പരിചയമില്ലാത്തവര്‍ക്ക് ലിഫ്റ്റ് കൊടുക്കരുതെന്ന് സനോഷ് പോസ്റ്റില്‍ പറയുന്നുണ്ട്.

സുഹൃത്തുക്കളെ ഇന്ന് എന്നെ ആരോ കൊല്ലാൻ ശ്രമിച്ചു ഭാഗ്യം കൊണ്ടുമാത്രം അത്ഭുതകരമായി ഞാൻ രക്ഷപെട്ടു എന്നോട് lift ചോദിച്ചു…

Sanosh Sonu VSさんの投稿 2018年4月21日(土)

LEAVE A REPLY

Please enter your comment!
Please enter your name here