പൊലീസിലെ ദാസ്യപണിക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: സുരക്ഷയ്ക്കായി മാത്രം നിയോഗിച്ചിട്ടുള്ള പൊലീസുദ്യോഗസ്ഥരെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്‍ ദാസ്യവൃത്തിക്കോ വ്യക്തിപരമായ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി.

പൊലീസിന്റെ ജോലി പട്ടിയെ കുളിപ്പിക്കലല്ലെന്നും ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

സംഭവത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവതരമാണെന്നും ഇതില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here