കറി ചോദിച്ച കുട്ടിയെ പാചകക്കാരി പൊള്ളിച്ചു

ഭോപ്പാല്‍: ഉച്ചഭക്ഷണത്തിനൊപ്പം കറി വീണ്ടും ചോദിച്ചതിന് ഒന്നാം ക്ലാസുകാരന്റെ ദേഹത്ത് ചൂട് പരിപ്പ് കറി സ്‌കൂളിലെ പാചകക്കാരി ഒഴിച്ചു.
മധ്യപ്രദേശിലെ ദിന്‍ഡോരിയിലാണ് സംഭവം.

മുഖത്തും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലാണ്. ദിണ്ഡോരിയിലെ ലുദ്ര പ്രൈമറി സ്‌കൂളിലെ പ്രിന്‍സ് മെഹരാ എന്ന കുട്ടിയാണ് പാചകക്കാരിയുടെ ക്രൂരതയ്ക്ക് ഇരയായത്. പ്രിന്‍സ് കറി രണ്ടാമതും ചോദിച്ചതാണ് പാചകക്കാരിയായ നേമതി ബായിയെ രോഷാകുലയാക്കിയത്.

കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ ഇവര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭോപ്പാലില്‍ നിന്നും 480 കിലോമീറ്റര്‍ ദൂരെയായാണ് ദിന്‍ഡോരി സ്ഥിതി ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here