യുവാവ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തറുത്തു

ചെന്നൈ: സംസാരിക്കാന്‍ വിസമ്മതിച്ചതിന് ജനക്കൂട്ടത്തിന് നടുവിലിട്ട് യുവാവ് കോളേജ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തറുത്തു. തമിഴ്‌നാട്ടിലെ കൂടല്ലൂര്‍ ജില്ലയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിനിയുടെ നില അതീവഗുരുതരമാണ്. കുഡ്ഡല്ലൂര്‍ അണ്ണാമലൈ സര്‍വ്വകലാശാലയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ ശില്‍പയ്ക്കാണ് കഴുത്തിന് മുറിവേറ്റത്.

ആക്രമണം നടത്തിയ നന്ദകുമാര്‍ എന്ന യുവാവിനെ പൊലീസ് പിടികൂടി. കോളേജില്‍ നിന്ന് തിരികെ വരുംവഴി തന്നെ പിന്തുടര്‍ന്ന യുവാവുമായി ശില്‍പയുമായി വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് യുവാവ് കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ശില്‍പയുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു. ജനത്തിരക്കുള്ള സ്ഥലത്താണ് സംഭവം നടന്നത്. ഓടിക്കൂടിയ നാട്ടുകാര്‍ ശില്‍പയെ ആശുപത്രിയിലെത്തിച്ചു.

യുവാവിനെ പിടികൂടി മര്‍ദ്ദിക്കുകയും തുടര്‍ന്ന് പൊലീസിലേല്‍പ്പിക്കുകയും ചെയ്തു. നന്ദകുമാറുമായി ശില്‍പയ്ക്ക് മുന്‍പരിചയമുണ്ടായിരുന്നതായാണ് സൂചന. ഇരുവരും തമ്മില്‍ കുറച്ചുകാലമായി അകല്‍ച്ചയിലാവുകയും നന്ദകുമാറിനോട് സംസാരിക്കാന്‍ ശില്‍പ താത്പര്യം കാണാതിരിക്കുകയും ചെയ്തു. ഇതാണ് നന്ദകുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here