അദ്ധ്യാപകന്‍ ശാസിച്ചു; വിദ്യാര്‍ത്ഥി ജീവനൊടുക്കി

കൂര്‍ഗ് : പോണ്‍ കണ്ടതിന് അദ്ധ്യാപകന്‍ ശാസിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കര്‍ണാടക, കുടകിലെ സൈനിക സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. കെമിസ്ട്രി ലാബില്‍ നിന്ന് കുട്ടി രാസവസ്തുക്കള്‍ എടുത്ത് കുടിക്കുകയായിരുന്നു.

ഒമ്പതാം ക്ലാസുകാരനെ സ്‌കൂള്‍ ടോയ്‌ലറ്റിലാണ് അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകീട്ട് ഹാജര്‍ എടുക്കുമ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു.

തുടര്‍ന്നുള്ള തിരച്ചിലിലാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സ്‌കൂളിലെ ഹോക്കി കോച്ചാണ് കുട്ടിയുടെ പിതാവ്. പോണ്‍ കണ്ടതിന് കുട്ടിയെ അദ്ധ്യാപകന്‍ ശാസിക്കുകയും മാപ്പെഴുതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ സ്‌കൂള്‍ അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. 1.30 ഓടെ കുട്ടി കെമിസ്ട്രി ലാബില്‍ പ്രവേശിച്ച് രാസവസ്തുക്കള്‍ കുടിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here