അമിത വേഗതയില്‍ സഞ്ചരിച്ച കാര്‍ നിയന്തണം വിട്ട് മറിഞ്ഞ് യുണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി മരിച്ചു

ഹൈദരാബാദ് :അമിത വേഗതയില്‍ സഞ്ചരിച്ച കാര്‍ നിയന്തണം വിട്ട് മറിഞ്ഞ് യുണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി മരിച്ചു. ഹൈദരബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായ ഉത്തര്‍പ്രദേശ് സ്വദേശിനി അനന്യ ഗോയലാണ് കാറപകടത്തില്‍ പെട്ട് മരിച്ചത്. ചൊവാഴ്ച പുലര്‍ച്ചെ 3 മണിയോട് കൂടി ഹൈദരാബാദ് നഗരത്തിലെ ഔട്ടര്‍ റോഡില്‍ വെച്ചായിരുന്നു അപകടം.കാറിലുണ്ടായിരുന്ന അനന്യയുടെ കൂട്ടുകാരായ നികിത, ജതിന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. ജതിനായിരുന്നു കാര്‍ ഡ്രൈവ് ചെയ്തിരുന്നത്.കാറിന്റെ പുറക് സീറ്റിലിരുന്ന അനന്യ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. മുന്‍ വശത്ത് ഇരുന്നിരുന്ന ജതിനും നികിതയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. അമിത വേഗതയില്‍ സഞ്ചരിച്ച കാര്‍ ഒരു വളവ് തിരിയുന്നതിനിടെ നിയന്തണം നഷ്ടപ്പെടുകയായിരുന്നു.ഡിവൈഡറിലേക്ക് ഇടിച്ച് കയറിയ കാര്‍ എതിര്‍ വശത്തുള്ള റോഡിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here