ഇന്റര്‍നെറ്റില്‍ താരമായി ഇരുപത്തിയേഴുകാരി- ചിത്രങ്ങള്‍ വൈറലാകുന്നതിന് പിന്നില്‍

മുംബൈ: ഈ ഇരുപത്തിയേഴുകാരി ഒരു മോഡലോ ബോളിവുഡ് നടിയോ ഒന്നുമല്ല. എന്നിട്ടും സോഷ്യല്‍മീഡിയയില്‍ ഇവളൊരു താരമാണ്. സപ്ന വ്യാസ് പട്ടേല്‍ എന്നാണ് ഈ സുന്ദരിയുടെ പേര്. ഫിറ്റ്‌നസ് എക്‌സ്‌പേര്‍ട്ടായ സപ്നയെ ഇന്‍സ്റ്റാഗ്രാമില്‍ പത്തു ലക്ഷത്തിലേറെ പേരാണ് പിന്തുടരുന്നത്. ആരെയും മയക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് സപ്നയ്ക്ക് ഇത്രയും അധികം ആരാധകരെ നേടിക്കൊടുത്തത്. ബോളിവുഡ് നടിമാരെയും മോഡലുകളെയും അസൂയപ്പെടുത്തുന്ന രീതിയിലുള്ള ആരാധക പിന്തുണയാണ് സപ്നയ്ക്ക് ലഭിച്ചിരിക്കുന്നത്. കൃത്യമായ ഡയറ്റിലൂടെയാണ് താന്‍ ഈ ആകാരംഭംഗി സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സപ്‌ന പറയുന്നത്. ശരീരഭാരം കുറയ്ക്കാനും സൗന്ദര്യം നിലനിര്‍ത്താനും ആഗ്രഹിക്കുന്നവര്‍ക്കുള്ള ടിപ്‌സ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സപ്‌ന പങ്കുവെക്കാറുമുണ്ട്. നേരത്തെ ബിജെപി എംഎല്‍എ അങ്കൂര്‍ ലതയുടെ ചിത്രങ്ങള്‍ എന്ന പേരില്‍ സപ്നയുടെ ചിത്രങ്ങള്‍ പ്രചരിച്ചത് വാര്‍ത്തയായിരുന്നു. നടികൂടിയായ അങ്കൂര്‍ ലതയുടെ മുന്‍ ചിത്രങ്ങള്‍ എന്ന പേരിലായിരുന്നു ചിത്രങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ചിത്രങ്ങള്‍ അങ്കൂര്‍ ലതയുടേതല്ലെന്നും തന്റേതാണെന്നും ചൂണ്ടിക്കാട്ടി സ്വപ്ന രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സപ്ന വാര്‍ത്തകളില്‍ ഇടംനേടുന്നത്.

#SapnaVyas #StayWow

A post shared by Sapna Vyas (@coachsapna) on

#StayWow #motivation #fit #strong #fitness #workout

A post shared by Sapna Vyas (@coachsapna) on

LEAVE A REPLY

Please enter your comment!
Please enter your name here