മിന്നല്‍ വേഗത്തില്‍ കാര്‍ത്തിക്കിന്റെ സ്റ്റമ്പിങ്‌

ജയ്പൂര്‍ : ശരവേഗത്തിലുള്ള സ്റ്റമ്പിങ്ങിലൂടെ വിസ്മയിപ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് നായകന്‍ ദിനേശ് കാര്‍ത്തിക്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലായിരുന്നു കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെ അമ്പരപ്പിക്കും പ്രകടനം. മത്സരം 7 വിക്കറ്റിന് കൊല്‍ക്കത്ത വിജയിച്ചിരുന്നു.

കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ സ്റ്റമ്പിങ്ങായിരുന്നു മത്സരത്തിന്റെ മുഖ്യ ആകര്‍ഷണം. മികച്ച ഫോമിലായിരുന്ന അജിങ്ക്യ രഹാനെയടെ വിക്കറ്റാണ് കാര്‍ത്തിക് മിന്നല്‍ വേഗത്തില്‍ തെറിപ്പിച്ചത്. 17 പന്തില്‍ കൂറ്റനടികളോടെ 36 റണ്‍സില്‍ എത്തിനില്‍ക്കുകയായിരുന്നു രഹാനെ.

എന്നാല്‍ ഏഴാം ഓവറിലെ ആ മാസ്മരിക സ്റ്റമ്പിങ്ങില്‍ രഹാനെ വീണു. ക്രീസ് വിട്ടിറങ്ങി നിതീഷ് റാണയെ പ്രഹരിക്കാനായിരുന്നു രഹാനെയുടെ ശ്രമം. എന്നാല്‍ പന്ത് പാഡില്‍ തട്ടി ക്രീസിലേക്ക് വീണു.

രഹാനെ ക്രീസിലേക്ക് തിരിച്ചോടിക്കയറുമ്പോഴേക്കും കാര്‍ത്തിക് ചാടിവീണ് വിക്കറ്റ് തെറിപ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ വെറും 3 വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത വിജയലക്ഷ്യം മറികടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here