നിര്‍മ്മാതാക്കള്‍ക്കെതിരെ സാമുവല്‍

കൊച്ചി :’സുഡാനി ഫ്രം നൈജീരിയ’ വന്‍ പ്രദര്‍ശന വിജയം നേടി മുന്നേറി കൊണ്ടിരിക്കേ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ വംശീയ വിവേചന ആരോപണം ഉന്നയിച്ച് നടന്‍ രംഗത്ത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അഭിനയിച്ച് മലയാളികളുടെ മനം കവര്‍ന്ന നൈജീരിയന്‍ സ്വദേശി സാമുവല്‍ റോബിന്‍സണാണ് നിര്‍മ്മാതാക്കള്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സാമുവല്‍ കേരളത്തില്‍ നിന്നും തന്റെ സ്വന്തം നാടായ നൈജീരിയയിലേക്ക് പോയത്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് സാമുവല്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ രംഗത്ത് വന്നത്. നിര്‍മ്മാതാക്കളില്‍ നിന്നും താന്‍ വംശീയ വിവേചനം നേരിട്ടതായും ഇക്കാര്യം നേരത്തെ പറയാതിരുന്നത് നല്ല ഒരു അവസരം കാത്തിരുന്നത് കൊണ്ടാണെന്നും സാമുവല്‍ പറയുന്നു.

ഒരു പുതുമുഖ മലയാളി നടന് നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ പണമാണ് തനിക്ക് നല്‍കിയത്. എല്ലാ ആഫ്രിക്കക്കാരും പണത്തിന്റെ മൂല്യമറിയാത്ത പാവപ്പെട്ടവരാണെന്ന തോന്നലും തന്റെ കറുത്ത ചര്‍മ്മവുമാണ് ഇതിന് കാരണമായതെന്ന് താന്‍ സംശയിക്കുന്നു.

സിനിമ വിജയിച്ചാല്‍ കൂടുതല്‍ പണം നല്‍കാമെന്ന് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തതാണ്. എന്നാല്‍ താനിപ്പോള്‍ നൈജീരിയയില്‍ തിരിച്ചെത്തിയിരിക്കുന്നു. ഇതുവരെ ആ വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല. സംവിധായകന്‍ സക്കറിയ തന്നോട് നല്ല വിധമാണ് പെരുമാറിയതെന്നും അദ്ദേഹം നല്ല മനുഷ്യനാണെന്നും സാമുവല്‍ പോസ്റ്റില്‍ പറയുന്നു.

കേരളത്തിന്റെ സാംസ്‌കാരിക സമ്പത്ത് മനസ്സിലാക്കാന്‍ സാധിച്ചതില്‍ അഭിമാാനമുണ്ടെന്നും കറുത്ത വര്‍ഗ്ഗക്കാരനായതിനാല്‍ വരും തലമുറയ്ക്ക് വേണ്ടി സംസാരിക്കേണ്ടത് തന്റെ ബാധ്യതയാണ്, ജാതീയവും വംശീയവുമായ വിവേചനങ്ങളെ എതിര്‍ക്കണം എന്നും സാമുവല്‍ കുറിച്ചു.

ഹാപ്പി അവേര്‍സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Hello everyone, i would like to shed light on a particular subject.Actually the truth is that i did experience Racial…

Samuel Robinsonさんの投稿 2018年3月30日(金)

I have received a lot of negative comments on my previous statement.I was paid far less than the Malayalam newcomers…

Samuel Robinsonさんの投稿 2018年3月30日(金)

LEAVE A REPLY

Please enter your comment!
Please enter your name here