പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ച് സണ്ണി

മുംബൈ :ബോളിവുഡ് നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും തങ്ങളുടെ പത്താം വിവാഹ വാര്‍ഷികം ആരാധകരെ അറിയിച്ചത് ഇത്തിരി വെറൈറ്റി
യായാണ്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് നടി തന്റെ പത്താം വിവാഹ വാര്‍ഷികത്തിന്റെ കാര്യം അരാധകരെ അറിയിച്ചത്.

https://instagram.com/p/BgXpT8yBiKM/?utm_source=ig_embed&utm_campaign=embed_profile_upsell_test

ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറുമൊത്ത് ചുംബിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്താണ് നടി ഈ സന്തോഷ വാര്‍ത്ത ഏവരേയും അറിയിച്ചത്. ‘പത്ത് വര്‍ഷം എന്നാലും ഇപ്പോഴും ചുംബിക്കാന്‍ സമയം കണ്ടെത്തുന്നു’ എന്നായിരുന്നു നടി ഈ ചിത്രത്തിന് നല്‍കിയ തലക്കെട്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വാടക ഗര്‍ഭ ധാരണത്തിലൂടെ തങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികളെ ലഭിച്ചുവെന്നറിയിച്ചും ദമ്പതിമാര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആഷര്‍ സിങ് വെബ്ബര്‍, നോഹ് സിങ് വെബ്ബര്‍ എന്നാണ് കുട്ടികള്‍ക്ക് ഇവര്‍ ഇട്ടിരിക്കുന്ന പേര്.

ഒരു വര്‍ഷം മുന്‍പാണ് മൂത്ത മകളായ നിഷാ കൗര്‍ വെബ്ബറിനെ മധ്യപ്രദേശിലെ ലാത്തൂറില്‍ നിന്നും ദമ്പതികള്‍ ദത്തെടുത്തത്. സമൂഹത്തിലെ നിരവധി കാരുണ്യ സേവനങ്ങളിലും സണ്ണി-വെബ്ബര്‍ ദമ്പതികള്‍ പങ്ക് കൊള്ളുന്നു.

‘ഇപ്പോള്‍ ആഗ്രഹിച്ചത് പോലെ തന്നെ ഞങ്ങള്‍ ഒരു വലിയ കുടുംബമായി, പക്ഷെ അവര്‍ ഞങ്ങളുടെ ഹൃദയത്തിലും കണ്ണുകളിലും വര്‍ഷങ്ങള്‍ക്ക് മുന്നെ ജീവിച്ച് തുടങ്ങിയിരുന്നു. ദൈവം ഞങ്ങള്‍ക്കായി കരുതി വെച്ചത് ഒരു വലിയ കുടുംബത്തെ ആയിരുന്നു, ഇപ്പോള്‍ ഞങ്ങള്‍ മൂന്ന് കുട്ടികളുടെ മാതാപിതാക്കള്‍ എന്നതില്‍ അഭിമാനം കൊള്ളുന്നവരാണ്, എല്ലാവര്‍ക്കും ഇതൊരു സര്‍പ്രൈസ് ആയിരിക്കും’ എന്നായിരുന്നു ഇരട്ട ആണ്‍കുട്ടികളെ ലഭിച്ചതിനെ തുടര്‍ന്ന് സണ്ണി സമൂഹ മാധ്യമത്തില്‍ കുറിച്ച പോസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here