സണ്ണി ലിയോണിന് ഇരട്ടക്കുട്ടികള്‍

മുംബൈ :പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണിന്റെയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിന്റെയും ജീവിതത്തിലേക്ക് രണ്ട് ആണ്‍കുട്ടികള്‍ കൂടി കടന്നു വന്നു.
തിങ്കളാഴ്ച രാവിലെ സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ കൂടിയാണ് താരം ഈ വാര്‍ത്ത പുറത്ത് വിട്ടത്.

തന്റെ മൂന്ന് കുട്ടികളോടും ഭര്‍ത്താവായ ഡാനിയല്‍ വെബ്ബറിനുമൊപ്പം ഒരു ഫോട്ടോ പോസ്റ്റ് ചെയ്താണ് താരം ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കു വെച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ഇരട്ടക്കുട്ടികള്‍ ജനിച്ചതെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.

ആഷര്‍ സിങ് വെബ്ബര്‍, നോഹ് സിങ് വെബ്ബര്‍ എന്നാണ് കുട്ടികള്‍ക്ക് ഇവര്‍ ഇട്ടിരിക്കുന്ന പേര്. കുട്ടികളെ ദത്തെടുത്തതാണോ അതോ വാടക ഗര്‍ഭ പാത്രത്തിലൂടെയാണോ ജന്മം നല്‍കിയതെന്ന് ദമ്പതികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആദ്യ മകളായ നിഷാ കൗര്‍  വെബ്ബറിനെ ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു

‘ഇപ്പോള്‍ ആഗ്രഹിച്ചത് പോലെ തന്നെ ഞങ്ങള്‍ ഒരു വലിയ കുടുംബമായി, പക്ഷെ അവര്‍ ഞങ്ങളുടെ ഹൃദയത്തിലും കണ്ണുകളിലും വര്‍ഷങ്ങള്‍ക്ക് മുന്നെ ജീവിച്ച് തുടങ്ങിയിരുന്നു. ദൈവം ഞങ്ങള്‍ക്കായി കരുതി വെച്ചത് ഒരു വലിയ കുടുംബത്തെ ആയിരുന്നു, ഇപ്പോള്‍ ഞങ്ങള്‍ മൂന്ന് കുട്ടികളുടെ മാതാപിതാക്കള്‍ എന്നതില്‍ അഭിമാനം കൊള്ളുന്നവരാണ്, എല്ലാവര്‍ക്കും ഇതൊരു സര്‍പ്രൈസ് ആയിരിക്കും’ സണ്ണി പോസ്റ്റില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here