ഒന്‍പത് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു

സൂറത്ത്:കഠ്‌വാ സംഭവത്തില്‍ എട്ട് വയസ്സുകാരി ക്രൂരമായി കൊല ചെയ്യപ്പെട്ടതിന്റെ നടുക്കം വിട്ട് മാറുന്നതിന് മുന്‍പേ സമാനമായ മറ്റൊരു സംഭവം കൂടി പുറത്ത് വരുന്നു, ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് ഒരു ഒന്‍പത് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം കൊലപെടുത്തിയതിന്റെ വാര്‍ത്ത പുറത്ത് വരുന്നത്.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ 86 മുറിവുകള്‍ ഉള്ളതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരികാവയവങ്ങള്‍ക്ക് സാരമായ ക്ഷതം ഏറ്റിട്ടുണ്ട്, എട്ട് ദിവസമെങ്കിലും പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായിട്ടുണ്ടാവമെന്നാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം. മയക്കു മരുന്ന് ശരീരത്തില്‍ കുത്തി വെച്ചാണോ പെണ്‍കുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയതെന്നത് ഫോറന്‍സിക് ലാബില്‍ നിന്നുള്ള പരിശോധന ഫലം പുറത്ത് വന്നതിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളു.

സൂറത്തിലെ ഒരു ക്രിക്കറ്റ് മൈതാനത്തിന് സമീപം ഏപ്രില്‍ 6 ാം തീയ്യതിയാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ പ്രദേശ വാസികള്‍ക്ക് ആരും തന്നെ ഈ പെണ്‍കുട്ടി ആരാണെന്നത് സംബന്ധിച്ച് യാതോരു വിവരവുമില്ല. മൃതദേഹം കണ്ടെത്തി ഇത്രയും ദിവസം കഴിഞ്ഞിട്ടും കുട്ടിയുടെ മാതാപിതാക്കള്‍ ആരാണെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല.

വേറെ എവിടെയെങ്കിലും വെച്ച് പീഡനം നടത്തി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ഇവിടെ കൊണ്ട് വന്ന് ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here