മലയാളി പെണ്‍കുട്ടിയുടെ ചരിത്ര നേട്ടം

കൊല്ലം :ഇത്തവണത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഭിമാനിക്കാനേറെയുണ്ട് കേരളത്തിന്. പലരും വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ശേഷം സിവില്‍ സര്‍വ്വീസിന്റെ പടി കയറിയപ്പോള്‍ കൊല്ലം സ്വദേശിനിയായ ഒരു മിടുക്കി ഈ കടമ്പ ചാടിക്കടന്നത് ആദ്യ ശ്രമത്തില്‍. തന്റെ 22 ാം വയസ്സിലാണ് ഈ പെണ്‍കുട്ടി സിവില്‍ സര്‍വ്വീസ് കൈപ്പിടിയിലൊതുക്കിയതെന്നതാണ് ഏറെ അത്ഭുതകരം. കൊല്ലം സ്വദേശിനിയായ സുശ്രീയാണ് വ്യത്യസ്ഥമായ ഈ നേട്ടത്തിലുടെ രാജ്യത്തിന് മുന്‍പില്‍ കേരളത്തിന്റെ പേര് വാനോളം ഉയര്‍ത്തിയത്.

പരീക്ഷയില്‍ 151 ാം റാങ്ക് നേടിയാണ് സുശ്രീ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഇത്തവണത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയം സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയെന്ന ചരിത്ര നേട്ടം ഈ മലയാളി പെണ്‍കുട്ടിക്ക് സ്വന്തം. കഴിഞ്ഞ വെള്ളിയാഴ്ച പരീക്ഷയുടെ ഫലം വന്നത് മുതല്‍ അഭിനന്ദന സന്ദേശങ്ങളുടെ പ്രവാഹമാണ് കൊല്ലത്തെ സുഷ്രിയുടെ വീട്ടില്‍ ഫോണ്‍ കോളുകളിലൂടെയും സമൂഹ മാധ്യമത്തിലൂടെയും ലഭിച്ച് കൊണ്ടിരിക്കുന്നത്.

മുന്‍ സിഅര്‍പിഎഫ് ഉദ്യോഗസ്ഥനായ സുനില്‍ കുമാറാണ് സുശ്രീയുടെ പിതാവ്. 2004- 2010 കാലയളവില്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ എസ്പിജി സേനയില്‍ അംഗമായിരുന്നു സുനില്‍ കുമാര്‍. ഈ കാലയളവില്‍ പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരോടുള്ള ആരാധനയാണ് സുശ്രീക്ക് ഈ നേട്ടത്തിലേക്കുള്ള പ്രേരക ശക്തിയായത്. മകളുടെ സിവില്‍ സര്‍വ്വീസ് സ്വപ്‌നം മനസ്സിലാക്കിയ സുനില്‍ കുമാര്‍ ജോലി രാജിവെച്ച് മകളോടൊപ്പം പഠനത്തില്‍ സഹായിക്കാന്‍ ഒപ്പം കൂടി. അച്ഛനാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദന ശക്തിയെന്ന് ഈ മകള്‍ അഭിമാനത്തോടെ പറയുന്നു.

തന്റെ 14 ാമത്തെ വയസ്സില്‍ മന്‍മോഹന്‍ സിങ്ങിന് ഒരു പൊതു ചടങ്ങിനിടെ പൂച്ചെണ്ട് നല്‍കാന്‍ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷമെന്നും സുശ്രീ
ഓര്‍ത്തെടുക്കുന്നു. അന്ന് തന്റെ ഐഎഎസ് സ്വപ്‌നങ്ങള്‍ മനസ്സിലാക്കിയ മന്‍മോഹന്‍ സിങ്ങ് സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കട്ടെയെന്ന് ആശിര്‍വദിച്ചതായും സുഷ്രി ഓര്‍ത്തെടുക്കുന്നു. തങ്ങളുടെ കുടുംബത്തിലെത്തിയ പുതിയ ഐപിഎസ് ഉദ്യോഗസ്ഥയെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സിഅര്‍പിഎഫ് അഭിനന്ദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here