ഈ പിഞ്ചോമനയെ ക്രൂരമായി ബലാത്സംഗം ചെയ്ത് പിച്ചിച്ചീന്തിയയാള്‍ കൊലപ്പടുത്തിയത് 8 പെണ്‍കുട്ടികളെ

ലാഹോര്‍ : പാകിസ്താനില്‍ ഏഴുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാള്‍ പരമ്പര കൊലയാളിയെന്ന് പൊലീസ്. സമാന രീതിയില്‍ ഇയാള്‍ മറ്റ് 7 പെണ്‍കുട്ടികളെ ഇതുവരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.കസൂര്‍ സ്വദേശിയും 24 കാരനുമായ ഇമ്രാന്‍ അലിയാണ് അറസ്റ്റിലായത്. പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ ജനുവരി നാലിനാണ് കുട്ടിയെ ദാരുണമായ നരഹത്യയ്ക്ക് ഇരയാക്കിയ നിലയില്‍ കണ്ടെത്തിയത്.സൈനബ് എന്ന ഏഴുവയസ്സുകാരിയാണ് ലൈംഗിക പീഡനത്തിന് ശേഷം ക്രൂരമായ നരഹത്യയ്ക്ക് ഇരയായത്. അറസ്റ്റിലായയാള്‍ പെണ്‍കുട്ടിയുടെ അയല്‍ക്കാരനാണ്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.ഇയാള്‍ കുറ്റം സമ്മതിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ മറ്റ് 7 പെണ്‍കുട്ടികളെ മൃഗീയ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഇയാള്‍ മൊഴി നല്‍കി. ഡിഎന്‍എ പരിശോധനയിലെ ശാസ്ത്രീയ തെളിവുകളില്‍ നിന്നാണ് ഇയാളുടെ പങ്ക് പൊലീസ് സ്ഥിരീകരിച്ചത്. ഒരാള്‍ക്കൊപ്പം സൈനബ് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.കാണാതായ ദിവസത്തെ ഈ ദൃശ്യങ്ങളില്‍ കുട്ടി വളരെ ശാന്തയായി കാണപ്പെട്ടതിനാല്‍ പരിചയമുള്ളയാളാണ് അക്രമിയെന്ന് ആദ്യ ഘട്ടത്തില്‍ തന്നെ വ്യക്തമായി. തുടര്‍ന്ന് പൊലീസ് ഇമ്രാന്‍ അലിയിലേക്ക് എത്തുകയായിരുന്നു.കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ പിടിയിലാകുന്നത്. തുടര്‍ന്ന് ഇയാളുടെ പങ്ക് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ക്കായി അന്വേഷണസംഘം കാത്തിരുന്നു. സൈനബിന്റെ മരണമടക്കം സമാന രീതിയില്‍ 12 കൊലപാതകങ്ങള്‍ നഗരത്തില്‍ നടന്നതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു.സൈനബിന് നീതിയാവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭം പലയിടത്തും അക്രമാസക്തമാവുകയും ചെയ്തു. ഇതേതുടര്‍ന്ന് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here