ആരാധകന്റെ ആലോചനയ്ക്ക് തപ്‌സിയുടെ പണി

മുംബൈ: നടിമാരോട് ആരാധന തോന്നുകയും അവരെ വിവാഹം ചെയ്യാനാഗ്രഹിക്കുകയും ചെയ്യുന്ന എത്രയോ ആരാധകന്മാരുണ്ട്.

ചിലത് അന്ധമായ ആരാധനയാകുമ്പോള്‍ താരങ്ങള്‍ക്ക് തന്നെ അത് ഉപദ്രവമാകാറുമുണ്ട്. ഇത്തരത്തിലൊരു വിവാഹാഭ്യര്‍ത്ഥന കണ്ട് കണ്ണും തള്ളിയിരിക്കുകയാണ് നടി തപ്‌സി പന്നു.

തപ്‌സിയെ താന്‍ ഒരുപാട് സ്‌നേഹിക്കുന്നെന്നും തന്നെ വിവാഹം കഴിച്ചു ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകാമോയെന്നുമാണ് ആരാധകന്റെ ചോദ്യം. തന്റെ ഗുണഗണങ്ങളും തപ്‌സിയെ സ്വന്തമാക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്നും ഇയാള്‍ വെളിപ്പെടുത്തുന്നുണ്ട്.

താന്‍ ഒരു വെര്‍ജിന്‍ ആണെന്നും സസ്യാഹാരിയാണെന്നും മദ്യപാനിയല്ലെന്നും, വേണമെങ്കില്‍ നുണ പരിശോധനയ്‌ക്കോ നാര്‍ക്കോ ടെസ്റ്റിനോ ബ്രെയിന്‍ മാപ്പിംഗ് ടെസ്റ്റിനോ തയ്യാറാണെന്നും ആരാധകന്‍ പറയുന്നുണ്ട്.

എന്തായാലും ഇയാളുടെ കുറിപ്പ് സ്‌ക്രീന്‍ ഷോട്ട് അടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഇനി ജീവിതത്തില്‍ മറ്റെന്ത് വേണം ബെസ്റ്റ് പ്രൊപ്പോസല്‍ എവര്‍ എന്ന കാപ്ഷ്യനോടെയാണ് തപ്‌സി ഇത് പോസ്റ്റ് ചെയ്തത്.

അതേസമയം തപ്‌സി പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നും സ്‌ക്രീന്‍ ഷോട്ട് ഫോട്ടോഷോപ്പില്‍ തയ്യാറാക്കിയതാണെന്നും ചിലര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here