Thursday, July 9, 2020
Home Tags പബ്ലിക് ടിവി മലയാളം

Tag: പബ്ലിക് ടിവി മലയാളം

സ്വിസ് നിക്ഷേപമുള്ള ഇന്ത്യന്‍ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : സ്വിസ് ബാങ്കുകളില്‍ പണം നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ 2019 സാമ്പത്തിക വര്‍ഷാവസാനത്തോടെ പുറത്തുവിടുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. ഇതുസംബന്ധിച്ച വിവരങ്ങള്‍ സാമ്പത്തിക വര്‍ഷാവസാനത്തോടെ ലഭിക്കും. സ്വിസ് ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ...

‘അമ്മ’ ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്ക്ക്‌

കൊച്ചി : നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുയര്‍ന്ന പൊട്ടിത്തെറിയില്‍ ഡബ്ല്യുസിസിയുമായി 'അമ്മ' ചര്‍ച്ചയ്ക്ക്. മോഹന്‍ലാല്‍ ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയാലാണ് ചര്‍ച്ച നടത്തുക. മോഹന്‍ലാല്‍ അവിടെ സിനിമാ ചിത്രീകരണത്തിലാണ്. ദിലീപിനെ തിരിച്ചെടുത്ത നടപടി പുനപ്പരിശോധിക്കണമെന്നും...

‘ഇന്നസെന്റ്, മുകേഷ്, ഗണേഷ് എന്നിവരെ തള്ളിപ്പറയില്ല’

കൊച്ചി : ദിലീപിനെ 'അമ്മ' യില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ സംഘടനയിലുള്ള ഇടത് ജനപ്രതിനിധികളോട് വിശദീകരണം തേടേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഈ ജനപ്രതിനിധികളെ തള്ളിപ്പറയില്ലെന്നും സിപിഎം വ്യക്തമാക്കി. അമ്മയെന്ന സ്വകാര്യ സംഘടനയുടെ...

കനത്ത മഴ ;അമര്‍നാഥ് യാത്ര താത്ക്കാലികമായി നിര്‍ത്തിവെച്ചു

ശ്രീനഗര്‍: മോശം കാലാവസ്ഥയെ തുടര്‍ന്ന് ബാല്‍ത്തല്‍പഹല്‍ഗാം വഴിയിലൂടെ നടത്തുന്ന അമര്‍നാഥ് യാത്ര താത്കാലികമായി നിര്‍ത്തിവച്ചു. കനത്ത മഴയാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്. ഇതേ തുടര്‍ന്നാണ് യാത്ര നിര്‍ത്തി വച്ചത്. നിലവില്‍ ബാല്‍ത്തലിലെയും നുന്‍വാനിലെയും...

കാരവാന്റെ ട്രെയിലര്‍ എത്തി

മുംബൈ : ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കാരവാന്റെ ട്രെയിലര്‍ എത്തി. മലയാളികളുടെ പ്രിയ താരം ഡിക്യുവിനൊപ്പം ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. https://youtu.be/IUCeN7kelXs

ജനറല്‍ ബോഡി വിളിക്കണമെന്ന് നടിമാര്‍

കൊച്ചി: നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ നടപടിയ്‌ക്കെതിരെ കൂടുതല്‍ നടിമാര്‍ നിലപാട് വ്യക്തമാക്കി രംഗത്ത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ജനറല്‍ ബോഡി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് നടിമാര്‍ സംഘടനയുടെ ജനറല്‍...

തന്നെ വെറുക്കപ്പെട്ടവനാക്കി; വിജയ്മല്യ

ന്യൂഡല്‍ഹി : തട്ടിപ്പിന്റെ പ്രതീകമായി ചിത്രീകരിച്ച് ബാങ്കുകള്‍ തന്നെ പൊതുജനത്തിന് മുന്‍പില്‍ വെറുക്കപ്പെട്ടവനാക്കിയെന്ന് മദ്യവ്യവസായി വിജയ് മല്യ. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും അയച്ച കത്തിലാണ് മല്യയുടെ പരാമര്‍ശം. താന്‍ 9000 കോടി മോഷ്ടിച്ച് മുങ്ങിയെന്ന തരത്തിലാണ്...

അദ്ധ്യാപകന്‍ ശാസിച്ചു; വിദ്യാര്‍ത്ഥി ജീവനൊടുക്കി

കൂര്‍ഗ് : പോണ്‍ കണ്ടതിന് അദ്ധ്യാപകന്‍ ശാസിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കര്‍ണാടക, കുടകിലെ സൈനിക സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. കെമിസ്ട്രി ലാബില്‍ നിന്ന് കുട്ടി രാസവസ്തുക്കള്‍ എടുത്ത് കുടിക്കുകയായിരുന്നു. ഒമ്പതാം ക്ലാസുകാരനെ സ്‌കൂള്‍...

രാമക്ഷേത്രം തെരഞ്ഞെടുപ്പിന് മുന്‍പെന്ന് യോഗി

അയോധ്യ : 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ സന്യാസിമാരുടെ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് എന്ത്...

ഫ്‌ളിപ്കാര്‍ട്ടില്‍ വിളിച്ചപ്പോള്‍ ബിജെപി അംഗത്വം

കൊല്‍ക്കത്ത : ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഹെഡ്‌ഫോണ്‍ വാങ്ങിയ ആള്‍ക്ക് ലഭിച്ചത് എണ്ണക്കുപ്പി. പരാതിയറിയിക്കാന്‍ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ബിജെപി അംഗത്വവും. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് ശല്യമാകാതെ കാണാനാണ് കൊല്‍ക്കത്ത സ്വദേശി...

MOST POPULAR

HOT NEWS