വളാഞ്ചേരിയില്‍ വാതക ടാങ്കര്‍ മറിഞ്ഞ് ഇന്ധനച്ചോര്‍ച്ച

വളാഞ്ചേരി :മലപ്പുറം വളാഞ്ചേരിയില്‍ വാതക ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് പ്രദേശം ഭീതിയില്‍. ടാങ്കറില്‍ നിന്നും ഇന്ധന ചോര്‍ച്ചയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള തിരക്കിലാണ് പൊലീസ് സംഘം. എന്നാല്‍ ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം പ്രദേശത്ത് തടിച്ച് കൂടിയത് പൊലീസിന്റെ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിഛേദ്ദിച്ചിട്ടുണ്ട്. ഏതാനും ദൂര പരിധിക്കുള്ളില്‍ ജനങ്ങള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിനും പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുത്തനെയുള്ള വളവ് ഉള്ള പ്രദേശമായത് കൊണ്ട് തന്നെ ഇവിടെ അപകടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു,നിരവധി ചരക്കു ലോറികള്‍ ഇതിന് മുന്‍പ് ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രദേശത്ത് അധികൃതര്‍ സുരക്ഷാ മതിലുകളും തീര്‍ത്തിരുന്നു. പൊന്നാന്നിയില്‍ നിന്നും തീരൂരില്‍ നിന്നും അഗ്നിശമന സേന പ്രദേശത്ത് എത്തിയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here