‘ചായ വിറ്റ് ചായ വിറ്റ് ‘ ഒടുവില്‍ വിജയന്‍ ചേട്ടനും മോഹനമ്മയും ദുബായിലുമെത്തി

ദുബായ്  :അങ്ങനെ ‘ചായ വിറ്റ് ചായ വിറ്റ്’ ദുബായിയുടെ മധുരം നുണയാന്‍ വീണ്ടും വിജയേട്ടനും മോഹനമ്മയും എത്തി. ഇത് രണ്ടാം തവണയാണ് വിജയന്‍-മോഹന ദമ്പതികള്‍ സ്വപ്‌നങ്ങളുടെ പറുദീസയിലേക്കെത്തുന്നത്.എറണാകുളം നഗരത്തിലെ സലീം രാജന്‍ റോഡില്‍ ശ്രീ ബാലാജി കോഫി ഹൗസ് നടത്തുന്ന വിജയനും മോഹനയും തങ്ങളുടെ വിദേശ യാത്രകള്‍ കൊണ്ട് നേരത്തെ തന്നെ പ്രശസ്തരാണ്.പണവും സമയവും ഇല്ലായെന്നതിന്റെ പേരില്‍ യാത്രാ മോഹങ്ങള്‍ മാറ്റിവെക്കുന്നവര്‍ക്ക് മുന്നില്‍ ഒരു വ്യത്യസ്ഥമായ മാതൃകയാണ് ഈ ദമ്പതികള്‍. രണ്ട് പെണ്‍മക്കളെയും വിവാഹം ചെയ്യിച്ച് അയച്ചതിന് ശേഷം 2008 മുതലാണ് ഈ ദമ്പതികള്‍ തങ്ങളുടെ ഏറെ കാലത്തെ സ്വപ്‌നമായ വിദേശ യാത്രകളിലേക്ക് തിരിഞ്ഞത്.കടയില്‍ ചായ വില്‍ക്കുന്നതില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇവരുടെ ഉലകം ചുറ്റല്‍ എന്നറിഞ്ഞാല്‍ ആരായാലും ഒന്ന് അത്ഭുതപ്പെട്ട് പോകും.ഇതുവരെയായി ബ്രിട്ടണ്‍, ഫ്രാന്‍സ്, ഈജിപ്റ്റ്, പാലസ്തീന്‍, അമേരിക്കയടക്കം 17 രാജ്യങ്ങളില്‍ വിജയേട്ടനും മോഹനമ്മയും ഈ വാര്‍ദ്ധക്യ കാലത്തില്‍ സന്ദര്‍ശനം നടത്തി. അറോഹ ടൂര്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ റാഷിദ് അബ്ബാസാണ് ഇത്തവണത്തെ ഇവരുടെ  ദുബായ് സന്ദര്‍ശനത്തിന്റെ ചിലവ് മുഴുവന്‍ വഹിച്ചത്. ബുധനാഴ്ച രാവിലെ ദുബായിലെത്തിയ ദമ്പതികള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം ഞായറാഴ്ച രാവിലെ മടങ്ങി.

ഫയല്‍ ചിത്രങ്ങള്‍..

LEAVE A REPLY

Please enter your comment!
Please enter your name here