നടപ്പാതയിലേക്ക് വാന്‍ ഇടിച്ച് കയറ്റി 10 മരണം

ടൊറന്റോ :നടപ്പാതയിലേക്ക് യുവാവ് വാനിടിച്ച് കയറ്റി 10 മരണം. പതിനഞ്ചോളം പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കാനഡയിലെ ടൊറാന്റോയില്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.30 യോടെയായിരുന്നു നാടിനെ ഞെട്ടിപ്പിച്ച സംഭവം അരങ്ങേറിയത്. ഉച്ചഭക്ഷണ സമയം ആയത് കൊണ്ട് തന്നെ നടപ്പാതയില്‍ നല്ല തിരക്കുള്ള സമയത്തായിരുന്നു അപകടം.

സംഭവത്തില്‍, 25 വയസ്സുള്ള അലക്ക് മിനാസസിന്‍ എന്ന വാന്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ടൊറന്റോയ്ക്ക് അടുത്തുള്ള റിച്ച്മണ്ട് ഹില്‍ സ്വദേശിയാണ്. ജി7 ഉച്ചകോടി നടക്കുന്ന വേദിക്കരികില്‍ വെച്ചായിരുന്നു അപകടം. ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലത്തേക്ക് ഇദ്ദേഹം വേഗത്തില്‍ വണ്ടി ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് സ്ഥിരീകരിച്ച പൊലീസ് സംഭവത്തിന് പിന്നിലെ തീവ്രവാദ സാധ്യതയെ തള്ളിക്കളഞ്ഞു. അതേസമയം ‘എന്നെ വെടിവെയ്ക്കൂ എന്റെ കയ്യില്‍ ആയുധമുണ്ടെന്ന്’ പ്രതി പൊലീസിനോട് ആക്രോശിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവാവിനെ ഈ ആക്രമണത്തിന് പ്രേരിപ്പിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here