ഖാലിദിന്റേത്‌ അമ്പരപ്പിക്കും ആര്‍ഭാടജീവിതം

റിയാദ് : ഇത് സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ്. സൗദി കീരാടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇളയ സഹോദരന്‍. അതായത് സൗദി രാജാവ് സല്‍മാന്റെ ഇളയ മകന്‍.

സൗദി അറേബ്യയുടെ അമേരിക്കന്‍ അംബാസഡറാണ് ഖാലിദ്. 12 മില്യണ്‍ ഡോളര്‍ അഥവാ 77,98,81,200 രൂപയുടെ ആഡംബര ഭവനമാണ് വിര്‍ജീനിയയില്‍ ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

 

രണ്ട് മാസം മുന്‍പാണ് വാഷിങ്ടണ്‍ ഡിസിക്ക് പുറത്ത് കൊട്ടാര സദൃശമായ ആഡംബര ഭവനം സ്വന്തമാക്കിയത്. വിശാലവും അത്യാധുനിക, ആഡംബര സൗകര്യങ്ങളുള്ളതുമായ 8 ബെഡ്‌റൂമുകളാണ് ഇതിലുള്ളത്.

ചാറ്റിയൂ ഡീ ലൂമിയര്‍ എന്ന പേരിലുള്ള ഈ വീട് മികച്ച ഭവനത്തിനുള്ള പുരസ്‌കാരമടക്കം നേടിയിട്ടുണ്ട്. ഹോം തിയേറ്ററും, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടും സ്വിമ്മിങ് പൂളും അടക്കമുള്ള വിപുലമായ സംവിധാനങ്ങള്‍ വീടിനോട് അനുബന്ധിച്ചുണ്ട്.

കഴിഞ്ഞവര്‍ഷം യുഎസ് അബാസഡര്‍ ആയതുമുതല്‍ 8 ദശലക്ഷം ഡോളറാണ് ഇദ്ദേഹത്തിന്റെ ആകെ ചെലവ്. 65 മില്യണ്‍ ഡോളര്‍ വിലയുള്ള ആഡംബര ജറ്റിലാണ് ഈ 28 കാരന്റെ യാത്രകള്‍.

പ്രസ്തുത ജെറ്റിന്റെ ഒരു മണിക്കൂര്‍ ചെലവ് 30000 ഡോളറാണ്. സ്വകാര്യ ജെറ്റില്‍ 63 സീറ്റുകളുണ്ട്. സ്വിസ് കമ്പനിയായ കോംലക്‌സാണ് നിര്‍മ്മാതാക്കള്‍. ഓഫീസും മാസ്റ്റര്‍ ബെഡ്‌റൂമും ചേര്‍ന്നതാണ് വിമാനം.

നേരത്തേ സൗദി വ്യോമയാന മന്ത്രാലയത്തില്‍ പൈലറ്റായിരുന്നു ഖാലിദ്. ഇദ്ദേഹം ഇപ്പോള്‍ ജോര്‍ജ്ടൗണ്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയുമാണ്. പിതാവ് സല്‍മാന്‍ രാജാവിന് 17 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ടെന്നാണ് കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here