മാംസാഹാരം കഴിച്ചാല്‍ യുവതിയുടെ മരണം ഉറപ്പെന്ന് ഡോക്ടര്‍മാര്‍

ലണ്ടന്‍ :കഴിഞ്ഞ നാല് വര്‍ഷമായി അരിയും പഴങ്ങളും പച്ചക്കറികളും മാത്രം കഴിച്ച് ജീവിക്കുകയാണ് ഈ 25 വയസ്സുകാരി. ഇനി ഒരു തവണ കൂടി മാംസാഹാരം കഴിച്ചാല്‍ ജീവന് തന്നെ ഭീഷണിയാവുമെന്ന് ഡോക്ടര്‍മാര് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് യുവതിയുടെ ഈ മുന്‍കരുതല്‍. ലണ്ടന്‍ സ്വദേശിനിയായ സോഫി വില്ലിസാണ് ഈ അപൂര്‍വ ശാരീരിക അവസ്ഥയെ തുടര്‍ന്ന് ദുരിത ജീവിതം നയിക്കുന്നത്.

‘മാസ്റ്റ് സെല്‍ ആക്ടിവേഷന്‍ സിന്‍ഡ്രം‘ എന്ന അപൂര്‍വയിനം രോഗാവസ്ഥയാണ് സോഫിയെ പിടികൂടിയിരിക്കുന്നത്. ഒരു തരം രക്ത കോശമാണ് മാസ്റ്റ് സെല്ലുകള്‍. ശരീരത്തിലെ പുറം ഭാഗത്തെ ചര്‍മ്മത്തില്‍ പ്രതിരോധം സൃഷ്ടിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതില്‍ പ്രത്യേക പങ്കു വഹിക്കുകയെന്നതാണ് ഇവയുടെ പ്രധാന ധര്‍മ്മം.

ഈ മാസ്റ്റ് സെല്ലുകളുടെ ഉല്‍പ്പാദനത്തില്‍ ഏറ്റക്കുറിച്ചലുകള്‍ ഉണ്ടാവുന്നതാണ് യുവതിയുടെ ഈ ദുരവസ്ഥയ്ക്ക് കാരണം. ഇതു മൂലം ഹൃദയത്തിനും പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അതു കൊണ്ടാണ് മാംസാഹരങ്ങള്‍ യുവതിക്ക് ജീവഹാനിക്ക് കാരണമായേക്കാമെന്ന് ഡോക്ടര്‍മാര്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയത്. ശരീരത്തില്‍ ചൊറിച്ചല്‍ ഉണ്ടാവുക, ചുണ്ടു വീര്‍ക്കുക തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

അമിതമായി സൂര്യ പ്രകാശമേറ്റാലും കൂടുതല്‍ തണുപ്പുള്ള പ്രദേശങ്ങളില്‍ യാത്ര ചെയ്യുമ്പോഴും സോഫിയെ ഇത്തരം പ്രശ്‌നങ്ങള്‍ അലട്ടുന്നു. ഒന്നരലക്ഷം പേരില്‍ ഒരാള്‍ക്ക് എന്ന നിലയിലാണ് ലോകത്ത് ഈ രോഗാവസ്ഥ കാണപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here