ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞു

തൃശൂര്‍ : ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞു. തൃശൂരില്‍ പുലര്‍ച്ചെ മൂന്നിനായിരുന്നു പൂരാരാധകരുടെ പ്രിയ ഗജവീരന്റെ വിയോഗം. ഉച്ചയോടെ കോടനാട് എത്തിച്ച് സംസ്‌കരിക്കും.

പതിനഞ്ച് വര്‍ഷമായി തൃശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനായി ശിവസുന്ദര്‍ തിടമ്പേറ്റിയിരുന്നു. 2003 ല്‍ വ്യവസായി ടിഎ സുന്ദര്‍മേനോനാണ് ആനയെ തിരുവമ്പാടി ക്ഷേത്രത്തില്‍ നടയിരുത്തിയത്. പൂക്കോട് ശിവന്‍ എന്നായിരുന്നു ആദ്യ പേര്.

ക്ഷേത്രത്തില്‍ നടയിരുത്തിയതോടെ പേര്‌ തിരുവമ്പാടി ശിവസുന്ദര്‍ എന്നായി. നാട്ടാനകളില്‍ ഏറ്റവും തലയെടുപ്പുള്ള കരിവീരനായിരുന്നു ശിവസുന്ദര്‍. സംസ്ഥാനമെങ്ങും ആരാധകരുള്ള ഗജവീരനുമാണ് അരങ്ങൊഴിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here