മിയ ഖലീഫ പോണ്‍ അഭിനയം നിര്‍ത്തിയതിന് പിന്നില്‍

ന്യൂയോര്‍ക്ക്: പെട്ടെന്ന് ഒരു ദിവസം താന്‍ അഭിനയം നിര്‍ത്തുകയാണെന്ന് പോണ്‍ താരം മിയ ഖലീഫ പ്രഖ്യാപിച്ചതോടെ ആരാധകര്‍ നിരാശയിലായി. കരിയര്‍ അവസാനിപ്പിച്ചുവെങ്കിലും അതിന് പിന്നിലുള്ള കാരണം മിയ തുറന്ന് പറഞ്ഞിരുന്നില്ല.

ഇപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് താരം. ഐ.എസ് തീവ്രവാദികളില്‍ നിന്ന് നേരിട്ട ഭീഷണിയാണ് തന്നെ ഈ രംഗം വിടാന്‍ പ്രേരിപ്പിച്ചത് എന്നാണ് മിയ പറഞ്ഞത്.

ഒരു അഭിമുഖത്തിലാണ് മിയ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ആദ്യമൊക്കെ ഭീഷണികള്‍ കണ്ടില്ലെന്ന് നടിച്ചിരുന്നു. പക്ഷേ പിന്നെയും ഇത് തുടര്‍ന്ന് വധഭീഷണികള്‍ വന്നപ്പോഴാണ് താന്‍ കരിയര്‍ അവസാനിപ്പിച്ചത്’ – മിയ പറഞ്ഞു.

തന്റെ ചിത്രങ്ങളേക്കാള്‍ മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്ന ഹോളിവുഡ് ചിത്രങ്ങള്‍ ഇപ്പോള്‍ ഇറങ്ങുന്നുണ്ടെന്നും മിയ അഭിപ്രായപ്പെട്ടു. ലോകത്തില്‍ ഏറ്റവും
അധികം പ്രതിഫലം പറ്റുന്ന പോണ്‍ താരം എന്ന ഖ്യാതി നേടിയിരുന്നു മിയ ഖലീഫ.

ചുരുങ്ങിയ സമയം കൊണ്ടാണ് അഡല്‍റ്റ് വെബ്‌സൈറ്റ് ആയ പോണ്‍ഹബിലെ വിലയേറിയ താരമായി മിയ മാറിയത്. അതേസമയം ഒരു വീഡിയോയില്‍ ഹിജാബ് ധരിച്ച് പ്രത്യക്ഷപ്പെട്ടതാണ് മിയയ്ക്ക് എതിരെ കടുത്ത എതിര്‍പ്പുകള്‍ ഉയരാന്‍ കാരണമായത്.

പത്താമത്തെ വയസ്സിലാണ് മിയ ലെബനണില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തത്. മിയയ്ക്ക് മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവുമധികം എതിര്‍പ്പുകള്‍ വന്നിരുന്നത്.

തങ്ങളുടെ രാജ്യത്തിന് മിയ അപമാനമാണെന്നാണ് അവരുടെ നിലപാട്. താരം ഇപ്പോള്‍ സ്‌പോര്‍ട്‌സ് ഷോ അവതാരകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here