3 ദിവസത്തേക്ക് എംബിഎസിന് ഇത്രയും ലഗേജ്‌ !

പാരീസ് : ഒരു വിമാനത്തിലെ മുഴുവന്‍ യാത്രക്കാരുടേയും ബാഗേജുകളാണ് ഇവയെന്ന് തോന്നിയേക്കാം. എന്നാല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന ഒറ്റയാളുടേത് മാത്രമാണിത്. വിസ്മയിപ്പിക്കുന്ന കാര്യം അതല്ല.

വെറും മൂന്ന് ദിവസത്തെ പാരീസ് പര്യടനത്തിനുള്ളതായിരുന്നു 32 കാരനായ എംബിഎസിന്റെ ഇത്രയും വരുന്ന ലഗേജ്. ഞായറാഴ്ചയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പാരീസിലെത്തിയത്.

അമേരിക്കയില്‍ നിന്ന് സ്വകാര്യ ജെറ്റില്‍ അദ്ദേഹം ഫ്രാന്‍സില്‍ പറന്നിറങ്ങി. ഇദ്ദേഹത്തിന്റെ അനുചരന്‍മാര്‍ ബാഗുകള്‍ നീക്കുന്നതിന്റ ചിത്രം ഫ്രാന്‍സ് മാധ്യമങ്ങള്‍ പുറത്തുവിടുകയായിരുന്നു.

ഫ്രാന്‍സുമായുള്ള നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കുകയെന്നതായിരുന്നു എംബിഎസിന്റെ സന്ദര്‍ശന ലക്ഷ്യം. ഊര്‍ജം,കൃഷി, ടൂറിസം, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ 18 കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാവസായിക,സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ സഹകരണവും നിക്ഷേപവും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. യെമനില്‍ തുടരുന്ന യുദ്ധവും നിര്‍ണ്ണായക ചര്‍ച്ചയായെന്നാണ് വിവരം.

അത്യാധുനിക സാങ്കേതിക വിദ്യകളുടെ കൈമാറ്റം സംബന്ധിച്ചും ആശയവിനിമയം നടന്നു. ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ യെമനില്‍ നിന്നും സൗദിക്കുനേരെ ആക്രമണങ്ങള്‍ തുടരുകയാണ്.

ഈ സാഹചര്യത്തില്‍ ഇറാനെതിരെ ആന്താരാഷ്ട തലത്തില്‍ നിലപാടെടുക്കാന്‍ എംബിഎസ് ഫ്രാന്‍സിന്റെ പിന്‍തുണ തേടിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം സൗദിക്ക് ആയുധങ്ങള്‍ വില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് എംബിഎസിന്റെ സന്ദര്‍ശനത്തിനിടെ പ്രതിഷേധങ്ങളും അരങ്ങേറി. അമേരിക്കന്‍ പര്യടനത്തിനൊടുവിലാണ് 32 കാരനായ സൗദി കിരീടാവകാശി ഫ്രാന്‍സില്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here