ലേഡി ഡോണ്‍ അസ്മിത ഗോഹില്‍ അറസ്റ്റില്‍

സൂറത്ത് : ഗുജറാത്തിലെ സൂറത്തിന്റെ ലേഡി ഡോണ്‍ ആയി കുപ്രസിദ്ധയായ അസ്മിത ഗോഹില്‍ വീണ്ടും അറസ്റ്റില്‍. പട്ടാപ്പകല്‍ വാളും കയ്യിലേന്തി സൂറത്തിലെ ഒരു കടക്കാരനെ ഭീഷണിപ്പെടുത്തി കടയടപ്പിച്ച കേസിലാണ് അറസ്റ്റ്.

ആണ്‍സുഹൃത്തിനൊപ്പം ബൈക്കിലെത്തിയായിരുന്നു അസ്മിതയുടെ അഴിഞ്ഞാട്ടം. പാന്‍ കടക്കാരനെ വാളുയര്‍ത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തി 500 രൂപ പിടിച്ചെടുക്കുകയും കടയടപ്പിക്കുകയുമായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലീസ് അസ്മിതയെയും സുഹൃത്ത് രാഹുലിനെയും അറസ്റ്റ് ചെയ്തത്. വാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന അസ്മിതയുടെ ദൃശ്യങ്ങള്‍ പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

20 കാരിയാണ് അസ്മിത. ആയുധങ്ങളുമായി ആളുകളെ ഭീഷണിപ്പെടുത്തിയതിനും ആക്രമിച്ചതിനും മറ്റും നിരവധി കേസുകള്‍ യുവതിക്കെതിരെയുണ്ട്. മാര്‍ച്ചില്‍ ഹോളി ആഘോഷത്തിലേര്‍പ്പെടുന്നവര്‍ക്കെതിരെ സംഘര്‍ഷത്തിലേര്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഫെയ്‌സ്ബുക്കില്‍ 2500 സുഹൃത്തുക്കളും 12,000 ഫോളോവേഴ്‌സുമുണ്ട് അസ്മിതയ്ക്ക്. ‘ഞങ്ങളുടെ ജീവിത വഴി വ്യത്യസ്ഥമാണ്. ആരുടെയെങ്കിലും പ്രതീക്ഷകളെ അടിസ്ഥാനമാക്കിയല്ല ജീവിതം. ഞങ്ങളുടേതായ രീതികളിലാണ്’.

ഇങ്ങനെയാണ് അസ്മിത സമൂഹ മാധ്യമങ്ങളില്‍ തന്നെക്കുറിച്ച് വിശദീകരിക്കുന്നത്. തോക്കും, കത്തിയും വാളുമെല്ലാം പിടിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ യുവതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിലകൂടിയ കാറുകളും ബൈക്കുകളും സൂറത്തിലെ ഈ ലേഡി ഡോണിന്ഹരമാണ്. എല്ലാവിധ ബൈക്കുകളും ഓടിക്കുന്നതാണ് യുവതിയുടെ വിനോദം.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here