പാമ്പുകള്‍ അടക്കിവാഴുന്ന ബ്രസീല്‍ദ്വീപ്‌

റിയോഡി ജനീറോ : പലജാതി പാമ്പുകളാല്‍ നിറഞ്ഞ ദ്വീപാണ് ഖ്വയ്‌മെഡ ഗ്രാന്‍ഡേ. ബ്രസീലിലാണ് ഈ സര്‍പ്പ ദ്വീപ്. 110 ഏക്കര്‍ വിസ്തൃതമാണ് ഇവിടം. കാടും പാറക്കൂട്ടങ്ങളും പുല്‍മേടുമെല്ലാമുണ്ട്. നാലായിരത്തിലേറെ ഇനം പാമ്പുകള്‍ ഇവിടെയുണ്ടെന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്.

ലോകത്ത് ഏറ്റവും വിഷമുള്ള ബോത്രോപ്‌സ് ഇനത്തിലുള്ള പാമ്പുകളാണ് ഇവിടെ ഏറ്റവും കൂടുതലുള്ളത്. എന്നാല്‍ വിഷമില്ലാത്ത പല ഇനം നാഗങ്ങളുമുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന വലിപ്പമുള്ളതും തീരെ ചെറുതുമെല്ലാം ഇവിടെകാണാം.

മുന്‍പ് ഈ ദ്വീപില്‍ ആള്‍ത്താമസമുണ്ടായിരുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പാമ്പുകളുടെ ആക്രമണത്തെ തുടര്‍ന്ന് ഇവിടത്തുകാര്‍ രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ കടല്‍ക്കൊള്ളക്കാരുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് ആളുകള്‍ രക്ഷപ്പെട്ടതെന്ന വാദവുമുണ്ട്. പാമ്പിന്‍ വിഷം ശേഖരിക്കുന്ന മാഫിയ ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നാണ്‌ മറ്റൊരു റിപ്പോര്‍ട്ട്.

ലോകവിനോദ സഞ്ചാര ഭൂപടത്തില്‍ ഈ ദ്വീപിനെ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവില്‍ ഇവിടേക്ക് പ്രവേശനമില്ല. സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശിക്കുന്നതില്‍ സര്‍ക്കാരാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം നാവിക ഉദ്യോഗസ്ഥര്‍ക്കും പാമ്പ് ഗവേഷകര്‍ക്കും ഇവിടെ പ്രവേശിക്കാം. ബ്രസീലിയന്‍ നേവിയുടെ ഒരു ലൈറ്റ് ഹൗസ് ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here