കരസേന ദിനത്തിലെ പരേഡിനുള്ള പരിശീലനത്തിനിടയില്‍ അപകടം; വിമാനത്തില്‍ നിന്നും സൈനികര്‍ താഴേക്ക് പതിച്ചു

ഡല്‍ഹി: ജനുവരി 15, കരസേന ദിനത്തില്‍ നടത്തേണ്ട സൈനിക പരേഡിനുള്ള പരിശീലനത്തിനിടയില്‍ അപകടം. കരസേന നടത്തിയ പരിശീലനത്തിനിടെയുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. വിമാനത്തില്‍ നിന്നും കയര്‍ വഴി താഴേക്ക് ഊര്‍ന്നിറങ്ങുന്നതായിരുന്നു സൈനികര്‍ പരിശീലിക്കുന്നത്. എന്നാല്‍ പരിശീലനത്തിനിടെ വിമാനത്തില്‍ ഉറപ്പിച്ചിരുന്ന കയര്‍ ഊരിപ്പോയി. മുപ്പത് അടിയോളം മുകളില്‍ നിന്നും മൂന്ന് സൈനികര്‍ താഴേക്ക് പതിച്ചു. സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരേസമയം നിരവധി പേര്‍ തൂങ്ങിയിറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here