കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകള്‍ കണ്ടെത്തി

മുംബൈ :ഹോട്ടല്‍ മുറിയില്‍ പൊലീസ് നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകള്‍ കണ്ടെത്തി. മുബൈയിലെ മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്റെ സമീപത്തായുള്ള ഒരു ഹോട്ടലിനുള്ളില്‍ വെച്ചാണ് മൂന്നംഗ സംഘത്തെ പഴയ നോട്ടുകളടക്കം പിടികൂടിയത്.

ഹൈദരാബാദ് സ്വദേശികളായ ഇവര്‍ പഴയ നോട്ടുകള്‍ മാറ്റി നല്‍കുന്ന ഒരു ലോബിയെ ബന്ധപ്പെടുവാന്‍ എത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. 4.93 കോടി രൂപയുടെ പഴയ നോട്ടുകളാണ് ഇവരുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെടുത്തത്.

പഴയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായിരുന്നു ഇവ. പൊലീസ് ഹോട്ടല്‍ മുറിയ്ക്ക് അടുത്തെത്തിയെന്ന് അറിഞ്ഞ് പ്രതികള്‍ പണവുമായി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് ഇവരെ പിന്തുടര്‍ന്നു പിടിച്ചു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി. പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here