3 സഹോദരിമാരും യുവാവും അറസ്റ്റില്‍

ദുബായ് : കൗമാരക്കാരിയടക്കം മൂന്ന് സഹോദരിമാരും യുവാവും മയക്കുമരുന്ന് ഉപയോഗത്തിനിടെ ഹോട്ടല്‍മുറിയില്‍ നിന്ന് അറസ്റ്റിലായി. ദുബായിലാണ് സംഭവം. ഗള്‍ഫ് സ്വദേശികളാണ് അറസ്റ്റിലായ മൂവരും.

എന്നാല്‍ ഇവരുടെ പേര് വിവരങ്ങളോ ഏത് രാജ്യത്തുനിന്നുളളവരാണെന്നോ ഉള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മൂന്ന് സഹോദരിമാരും സ്വകാര്യ സന്ദര്‍ശനത്തിനായാണ് ദുബായിലെത്തിയത്.

യുവാവാണ് ഹോട്ടല്‍മുറി ബുക്ക് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. പൊലീസ് എത്തുമ്പോള്‍ മൂവരും ലഹരിയുടെ പിടിയിലായിരുന്നു.

മൂന്നുപേര്‍ക്കെതിരെയും മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതിനും ഉപയോഗിച്ചതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here