സൂപ്പര്‍ മീന്‍കറി വെച്ച് 3 വയസുകാരി

മുംബൈ: കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ളതാണ് ചോറും കറിയും വെച്ചുള്ള കളി. ഇതൊരു കളിമാത്രമാണ്. ഇലയും മണ്ണുമൊക്കെ വെച്ചായിരിക്കും കളിക്കുക. എന്നാല്‍ ഇവിടെ ഒരു മൂന്നുവയസുകാരി മണ്ണ് കൊണ്ടൊന്നും തല്‍ക്കാലം കളിക്കാനില്ല.

അവള്‍ക്ക് പ്രിയം യഥാര്‍ത്ഥത്തില്‍ കറി വെക്കുന്നതിനോടാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഒരു വീഡിയോ വൈറലായി കൊണ്ടിരിക്കുന്നുണ്ട്. വീഡിയോ കണ്ടവരെല്ലാം മൂക്കത്ത് വിരല്‍ വെച്ചിരുന്ന് പോകും.

മൂന്ന് വയസുകാരിയാണ് വീഡിയോയിലെ താരം. മീന്‍കറി വെച്ച് ഞെട്ടിച്ചിരിക്കുകയാണ് ഈ കുട്ടിക്കുറുമ്പി. ശരിക്കുമൊരു പാചകക്കാരിയുടെ മട്ടും ഭാവവുമായാണ്‌ മീന്‍കറിക്ക് വേണ്ട കൂട്ടുകളെല്ലാം ചേര്‍ത്ത് അസല്‍ മീന്‍കറി തയ്യാറാക്കിയത്.

മീന്‍കറിപാചകം ചെയ്യുക മാത്രമല്ല കൂട്ടുകാര്‍ക്ക് വിളമ്പി കൊടുക്കുകയും ചെയ്തു ഇവള്‍. മൂന്ന് വയസുകാരിയുടെ മീന്‍കറി വീഡിയോ എന്തായാലും സൈബര്‍ ലോകത്ത് വൈറലായിട്ടുണ്ട്. അതേസമയം വീഡിയോ എവിടെ നിന്നാണ് ചിത്രീകരിച്ചതെന്നോ കുട്ടിയെ കുറിച്ചുള്ള മറ്റ് വിവരങ്ങളോ ലഭ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here