എബിവിപിക്കാരോട്‌ എതിരിട്ട് എസ്എഫ്‌ഐ വനിതാ നേതാവ്

തൃശ്ശൂര്‍: ലോക പരിസ്ഥിതി ദിനത്തില്‍ മരം നടാനെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ തടഞ്ഞ് എബിവിപി പ്രവര്‍ത്തകര്‍. തൈ നട്ട ശേഷമേ പോകൂവെന്ന് എസ്.എഫ്.ഐ. ഏരിയാ ജോയിന്റ് സെക്രട്ടറി കെ.വി.സരിത പറഞ്ഞപ്പോഴേയ്ക്കും സ്ഥലത്ത് സംഘര്‍ഷം തുടങ്ങി.

കുന്നംകുളം വിവേകാനന്ദ കോളജിലാണ് സംഭവം. മരം നടാനെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും വനിതകളായിരുന്നു. എബിവിപിക്ക് മേല്‍ക്കൈയുള്ള കോളേജില്‍ പ്രിന്‍സിപ്പലിന്റെ അനുമതിയോട് കൂടിയായിരുന്നു കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മരം നടാനെത്തിയത്.

എന്നാല്‍ ഇത് എബിവിപി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തുടര്‍ന്ന് സരിത ധീരമായി പ്രതിരോധിക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ അനുമതിയോട് കൂടിയാണ് പരിപാടി നടത്തുന്നതെന്ന് സരിത പറഞ്ഞുവെങ്കിലും പെര്‍മിഷനല്ല എന്ത് തേങ്ങയായാലും ഇവിടെ സമ്മതിക്കില്ലെന്ന് പറഞ്ഞ് എബിവിപി പ്രവര്‍ത്തകര്‍ സരിതയ്‌ക്കെതിരേ കൂട്ടത്തോടെ രംഗത്തെത്തുകയായിരുന്നു.

ഇടയ്ക്ക് സരിതയെ അക്രമിക്കാനടക്കം നോക്കുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ പിടിച്ച് മാറ്റുന്നുമുണ്ട്. എസ്.എഫ്.ഐയുടെ പരിപാടി എബിവിപിയല്ല നിശ്ചയിക്കുന്നത് എന്ന് പറഞ്ഞ് മരം നട്ടതിന് ശേഷമാണ് സരിതയും സംഘവും സ്ഥലത്ത് നിന്ന് തിരിച്ച് പോയത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു.

വീഡിയോ മുന്‍ എം.എല്‍.എകൂടിയായ ബാബു എം പാലിശ്ശേരി അടക്കമുള്ളര്‍ ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്തതോടെ സംഭവം വൈറലായി. സരിത ബി.എ മലയാളം അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ്.

ലോക പരിസ്ഥിതി ദിനത്തിൽ ലോകം മുഴുവൻ മരത്തൈകൾ നടുമ്പോൾ RSS അതിനും എതിരോ?ഇന്നലെ RSS ന്റെ വിദ്യാർത്ഥി വിഭാഗമായ ABVP ക്ക് മുൻതുക്കമുള്ള കുന്നംകുളം വിവേകാനന്ദ കോളേജിൽ അവർ SFI പ്രവർത്തകരെ മരം നടുന്നതിൽ നിന്നും തടയാൻ ശ്രമിച്ചു. SFI നേതാവ് സഖാവ് സരിതയെ തല്ലാൻ കയ്യോങ്ങി. പ്രിൻസിപ്പലിന്റെ മുൻകൂർ അനുമതി നേടിയിട്ടാണ് SFI പ്രവർത്തകർ മരത്തൈ നടാനെത്തിയത്. തടുക്കാനെത്തിയ ABVP ക്കാരോട് SFI യുടെ പ്രവർത്തനം നിങ്ങൾ നിശ്ചയിക്കണ്ട എന്നു പറഞ്ഞ് ചെറുക്കുന്ന ധീരയായ സരിത വിദ്യാർത്ഥികൾക്കിടയിൽ ആവേശമായി മാറുന്നു. പ്രകൃതി വിരോധികളുടെ എതിർപ്പിനെ വകവെക്കാതെ SFI യുടെ ഉശിരരായ പ്രവർത്തർ ഏരിയാ പ്രസിഡന്റ് സച്ചിന്റെയും സരിതയുടേയും നേതൃത്ത്വത്തിൽ മരം നടുക തന്നെ ചെയ്തിട്ടാണ് തിരിച്ചു പോന്നത്. പെൺകുട്ടികളോട് മോശമായ പെരുമാറുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്ത അക്രമികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും പെൺകുട്ടികളടക്കമുള്ളവർക്ക് സംരക്ഷണം നൽകണമെന്നും കുന്നംകുളം പോലിസ് അധികാരികളോട് ആവശ്യപ്പെടുന്നു. എല്ലാ തെളിവുകളും ഇതിന്റെ കൂടെ പോസ്റ്റ് ചെയ്യുന്ന വീഡിയോയിലുണ്ട്.

Babu M Palissery Ex MLA Kunnamkulamさんの投稿 2018年6月5日(火)

LEAVE A REPLY

Please enter your comment!
Please enter your name here