ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു

പട്ടാമ്പി : ഓടിക്കൊണ്ടിരിക്കെ മംഗളൂരു ചെന്നൈ മെയിലിന്റെ ബോഗികള്‍ വേര്‍പെട്ടു. പട്ടാമ്പിയില്‍ വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. കംപാര്‍ട്ടുകളെ ബന്ധിപ്പിച്ചിരുന്ന കപ്ലിങ് പൊട്ടിപ്പോവുകയായിരുന്നു. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. 11 കംപാര്‍ട്ട്‌മെന്റുകളാണ് ഇത്തരത്തില്‍ വിട്ടുപോയത്.

പട്ടാമ്പി സ്റ്റേഷനില്‍ നിന്ന് യാത്ര തുടങ്ങുമ്പോഴായിരുന്നു സംഭവം. എഞ്ചിന്‍ 7 കംപാര്‍ട്ട്‌മെന്റുകളുമായി രണ്ട് മീറ്റര്‍ നീങ്ങിയപ്പോഴേക്കും ലോക്കോ പൈലറ്റിന് സിഗ്നല്‍ ലഭിച്ചതോടെ ഉടന്‍ വണ്ടി നിര്‍ത്തുകയായിരുന്നു. സ്‌റ്റേഷനില്‍ നിന്ന് എടുക്കുന്ന സമയമായതിനാല്‍ വേഗം കുറവായത് തുണയായി.

പൊട്ടിയ കപ്ലിങ് റെയില്‍വേ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ശരിയാക്കി. 55 മിനിട്ടോളം വണ്ടി ഇവിടെ പിടിച്ചിട്ടു. ഷൊര്‍ണ്ണൂരില്‍ നിന്നുള്ള മെക്കാനിക്കല്‍ വിഭാഗം എത്തി അപകട സാധ്യതയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here