രണ്ട് വയസുകാരിയുടെ തല കുക്കറില്‍ കുടുങ്ങി

മുക്തി നഗര്‍: പ്രഷര്‍ കുക്കറില്‍ തല കുടുങ്ങിയ രണ്ട് വയസുകാരി രക്ഷപ്പെട്ടത് അത്ഭുകരമായി. ഗുജറാത്തിലെ സൂററ്റിലെ മുക്തി നഗറിലാണ് സംഭവം. അടുക്കളയില്‍ കളിച്ചു കൊണ്ടിരുന്ന രണ്ട് വയസുകാരിയുടെ തല പ്രഷര്‍ കുക്കറില്‍ കുടുങ്ങുകയായിരുന്നു.

ഫെബ്രുവരി 24നാണ് പെണ്‍കുട്ടി അപകടത്തില്‍പ്പെട്ടത്. കുട്ടിയുടെ ബന്ധുക്കള്‍ പരമാവധി ശ്രമിച്ചിട്ടും തല കുക്കറില്‍ നിന്നും പുറത്തെടുക്കാന്‍ സാധിച്ചില്ല. ഉടന്‍ തന്നെ ഇവര്‍ കുട്ടിയേയും കൊണ്ട് ആശുപത്രിയിലെത്തി.

എന്നാല്‍ നാല് മണിക്കൂറോളം പരിശ്രമിച്ചിട്ടും ഡോക്ടര്‍ക്ക് കുട്ടിയുടെ തല കുക്കറിനുള്ളില്‍ നിന്നും പുറത്തെത്തിക്കാന്‍ സാധിച്ചില്ല. ഒരു വിധത്തിലും കുട്ടിയെ തനിക്ക് രക്ഷിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍ ബന്ധുക്കളോട് ഇരുമ്പ് പണിക്കാരന്റെ(കൊല്ലന്‍) സഹായം തേടുന്നത് നല്ലതായിരിക്കുമെന്ന് അറിയിച്ചു.

അവര്‍ക്ക് മാത്രമേ ഇനി കുട്ടിയെ രക്ഷിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഒടുവില്‍ കുട്ടിയേയും കൊണ്ട് ഇവര്‍ ഇരുമ്പ് പണിക്കാരന്റെ അടുത്തെത്തി. 12 മണിക്കൂറിന് ശേഷം കുക്കര്‍ മുറിച്ച് ഇരുമ്പ് പണിക്കാരന്‍ കുട്ടിയുടെ തല പുറത്തെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here