ലാന്‍ഡിംഗിനിടെ ചക്രം പൊട്ടിത്തെറിച്ചു

ഹൈദരാബാദ് : ലാന്‍ഡിംഗിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു. ഹൈദരാബാദ് വിമാനത്താവളത്തിലായിരുന്നു അപകടം. സ്‌ഫോടനത്തെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിലച്ചുപോവുകയായിരുന്നു. ബുധനാഴ്ച രാത്രി 11.25 നായിരുന്നു സംഭവം.

വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയയ്ക്കാണ് യാത്രക്കാര്‍ ക്ഷപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. തിരുപ്പതിയിലില്‍ നിന്നുള്ള വിമാനം 77 യാത്രക്കാരുമായി ഹൈദരാബാദ് വിമാനത്താവളത്തില്‍ പറന്നിറങ്ങുമ്പോഴായിരുന്നു അപകടം.

നടിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ റോജയും വിമാനത്തിലുണ്ടായിരുന്നു. 73 യാത്രക്കാരും 4 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പറന്നിറങ്ങുന്നതിനിടെ ചക്രം തകര്‍ന്നയുടന്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

ഇതേ തുടര്‍ന്ന് ഏതാനും മണിക്കൂര്‍ നേരത്തേക്ക് വിമാനത്താവളം അടച്ചിടുകയും ബംഗളൂരു ചൈന്നൈ എന്നിവിടങ്ങളിലേക്ക് വ്യോമവാഹനങ്ങല്‍ വഴിതിരിച്ചുവിടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here