യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ലക്‌നൗ: യുപിയില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ കനൗജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഏപ്രില്‍ 24 നാണ് സംഭവം. പ്രദേശവാസികളായ രണ്ട് യുവാക്കള്‍ ചേര്‍ന്നാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. വീടിന് കുറച്ചകലെയുള്ള കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ പോയപ്പോള്‍ താലിബ്, സല്‍മാന്‍ എന്നീ യുവാക്കള്‍ ചേര്‍ന്ന് യുവതിയെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

യുവതിയെ പീഡിപ്പിച്ച യുവാക്കള്‍ പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ഷൂട്ട്  ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങള്‍ ഇവര്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. വീട്ടില്‍ മടങ്ങിയെത്തിയ യുവതി പീഡന വിവരം കുടുംബത്തെ അറിയിച്ചില്ല.

ഈ വിവരം അറിഞ്ഞാല്‍ സമീപവാസികള്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തും എന്ന് ഇവര്‍ ഭയന്നു. എന്നാല്‍ പിന്നീട് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് വീട്ടുകാരും മറ്റുളളരും വിവരമറിഞ്ഞത്. ഇതേത്തുടര്‍ന്ന് കുടുംബം കനൗജ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ പ്രതികള്‍ക്ക് വധശിക്ഷയോ കുറഞ്ഞ പക്ഷം ജീവപര്യന്തമോ കിട്ടിയില്ലെങ്കില്‍ തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരി മാധ്യമങ്ങളെ അറിയിച്ചു. കേസിലെ പ്രതികളായ രണ്ടുപേരെയും ഉടന്‍ തന്നെ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here