വിദേശിക്ക് നേരെ ഇന്ത്യയില്‍ പീഡനശ്രമം

ന്യൂയോര്‍ക്ക് :വിദേശി വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഗോവന്‍ സ്വദേശി അറസ്റ്റില്‍. അമേരിക്കയിലെ ന്യൂയോര്‍ക്ക് സ്വദേശിനിയായ മെലഡി ഗാമ്പിനോ എന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഗോവന്‍ സ്വദേശി അറസ്റ്റിലായത്.

അമേരിക്കയില്‍ തിരിച്ചെത്തിയതിന് ശേഷം യുവതി തനിക്ക് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടുകയായിരുന്നു. തന്നോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ച വ്യക്തിയുടെ ചിത്രം അടക്കം പോസ്റ്റ് ചെയ്തായിരുന്നു മെലഡിയുടെ കുറിപ്പ്.ഈ പോസ്റ്റ് അതിവേഗം വൈറലായതിനെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. ജനുവരി26,27 തീയ്യതികളിലാണ് യുവതി ഗോവയില്‍ തന്റെ അവധിക്കാലം ചിലവിഴിക്കാന്‍ എത്തിയത്. രാത്രിയില്‍ അര്‍പ്പോര മാര്‍ക്കറ്റില്‍ നിന്നും മുറിയിലേക്ക് തിരിച്ച് വരാന്‍ ഒരു ബൈക്ക് ടാക്‌സിയെ വാടകയ്ക്ക് എടുത്തതായിരുന്നു മെലഡി.

ഇടയില്‍ യുവതി ഒരു ഹോട്ടലില്‍ കയറി ഭക്ഷണവും കഴിച്ചു. അപ്പോഴൊക്കെയും ഇയാള്‍ വളരെ മാന്യമായിട്ടായിരുന്നു യുവതിയോട് പെരുമാറിയത്. ഇതിനിടയില്‍ യുവതി ഇയാളോടൊപ്പം ഒരു സെല്‍ഫിയും എടുത്തിരുന്നു.ഭക്ഷണം കഴിച്ചതിന് ശേഷം താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് എളുപ്പത്തില്‍ എത്തിക്കാം എന്ന് പറഞ്ഞ് വെളിച്ചമില്ലാത്ത ഇടുങ്ങിയ വഴികളിലൂടെ ഇയാള്‍ ബൈക്ക് ഓടിച്ചത്. ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഇയാള്‍ മെലഡിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

എന്നാല്‍ ഒച്ച വെച്ചു ആളെ കൂട്ടാന്‍ ശ്രമിച്ചാല്‍ തന്നെ അപായപ്പെടുത്തിയേക്കും എന്ന് കരുതിയ യുവതി ഇയാളെ തട്ടിമാറ്റി ഒരു 500 രൂപ വലിച്ചെറിഞ്ഞതിന് ശേഷം ഓടി മറയുകയായിരുന്നു. പ്രധാന വഴിക്ക് അടുത്തുള്ള ഇടുങ്ങിയ റോഡ് ആയതിനാല്‍ പെട്ടെന്ന് തന്നെ മറ്റൊരു വാഹനം ലഭിച്ചത് യുവതിക്ക് തുണയായി.

ഇതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ വെച്ച് തനിക്ക് നേരിട്ട മോശം അനുഭവം വിവരിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ഇട്ടത്. മറ്റൊരു യുവതിക്കും ഈ അവസ്ഥ വരാതിരിക്കാനാണ് താന്‍ ഈ പോസ്റ്റ് ഇടുന്നതെന്നും യുവതി കുറിച്ചിരുന്നു.

എന്നാല്‍ മെലഡിയുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഗോവന്‍ പൊലീസ് നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി.

LEAVE A REPLY

Please enter your comment!
Please enter your name here