സിറിയയ്‌ക്കെതിരെ യുഎസ് വ്യോമാക്രമണം

വാഷിങ്ടണ്‍ : സിറിയയ്‌ക്കെതിരെ രൂക്ഷമായ വ്യോമാക്രമണവുമായി അമേരിക്കന്‍ സഖ്യസേന. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു നടുക്കുന്ന സംഭവം. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിന്റെ സമീപ പ്രദേശങ്ങളില്‍ ഉഗ്രസ്‌ഫോടനങ്ങളാണുണുണ്ടായത്.

നൂറോളം മിസൈലുകളാണ് സിറിയയുടെ രാസായുധ കേന്ദ്രങ്ങള്‍ക്ക് നേരെ പ്രയോഗിച്ചത്. എന്നാല്‍ മുപ്പതോളം മിസൈലുകള്‍ വന്നതായും ഭൂരിപക്ഷവും തകര്‍ത്തെന്നും സിറിയ അറിയിച്ചു. ദമാസ്‌കസിന്റെ തെക്കുഭാഗത്ത് 13 മിസൈലുകള്‍ തകര്‍ത്തെന്നും സിറിയന്‍ വ്യോമസേന വ്യക്തമാക്കി.

എന്നാല്‍ ആക്രമണം പൂര്‍ത്തിയായതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് അറിയിച്ചു. ദമാസ്‌കസിന് സമീപം ഡൗമയില്‍ കഴിഞ്ഞയാഴ്ച സിറിയ നടത്തിയ രാസാക്രമണത്തിനുള്ള മറുപടിയാണിത്. രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുകയായിരുന്നു ലക്ഷ്യം എന്നും ട്രംപ് വിശദീകരിച്ചു.

എന്നാല്‍ യുഎസ് ആക്രമിച്ച കേന്ദ്രങ്ങള്‍ നേരത്തേ ഒഴിപ്പിച്ചിരുന്നതായി സിറിയ പറഞ്ഞു. എന്നാല്‍ ഇത്തവണ ഒരൊറ്റ ആക്രമണത്തില്‍ ഒതുക്കുകയയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് മറുപടി നല്‍കി. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പിന്‍തുണയോടെയായിരുന്നു ആക്രമണം.

എന്നാല്‍ അമേരിക്കക്കെതിരെ രൂക്ഷമായ പ്രതികരണവുമായി റഷ്യ രംഗത്തെത്തി. ആക്രമണത്തിന് കനത്ത തിരിച്ചടി പ്രതീക്ഷിക്കാമെന്ന് റഷ്യ വ്യക്തമാക്കി. ഏവരും ഭയപ്പെട്ടതുപോലെയാണ് സംഭവിച്ചിരിക്കുന്നത്. ഇതിന് തിരിച്ചടിയുണ്ടാകും. തിരിച്ചടിക്ക് ഉത്തരവാദികള്‍ അമേരിക്കയും ബ്രിട്ടണുമായിരിക്കും.

ലോകത്ത് ഏറ്റവുമധികം രാസായുധം ശേഖരിച്ചുവച്ചിരിക്കുന്ന യുഎസിന് റഷ്യയെ വിമര്‍ശിക്കാന്‍ യാതൊരു അവകാശവുമില്ലെന്നും യുഎസിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി ആന്റനോവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here