വിഷപ്പാമ്പ് കടിച്ച അമ്മയും കുഞ്ഞും മരിച്ചു

ലഖ്‌നൗ: വിഷപ്പാമ്പ് കടിച്ചത് അറിയാതെ കുഞ്ഞിനെ അമ്മ മുലയൂട്ടി. വൈകാതെ അമ്മയും കുഞ്ഞും മരിച്ചുവീണു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ മാണ്ട്‌ല ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. വ്യാഴാഴ്ച രാത്രിയില്‍ ഉറക്കത്തിനിടെയാണ് അമ്മയ്ക്ക് വിഷപ്പാമ്പിന്റെ കടിയേറ്റത്.

ഇതറിയാതെ അമ്മ കുഞ്ഞിന് പാലു കൊടുത്തു. വൈകാതെ അമ്മയും കുഞ്ഞും അവശനിലയിലാകുകയായിരുന്നു. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിനിയും അവരുടെ മൂന്ന് വയസ്സുള്ള മകളുമാണ് മരിച്ചത്.

ഉറക്കത്തിനിടയില്‍ മകള്‍ കരയുന്നത് കേട്ടുണര്‍ന്ന യുവതി കുഞ്ഞിനെ മുലയൂട്ടി. അപ്പോഴും പാമ്പ് കടിച്ചത് യുവതി അറിഞ്ഞിരുന്നില്ല. പെട്ടെന്ന് ഇരുവരും അബോധാവസ്ഥയിലാവുകയായിരുന്നു. ഇവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം വീട്ടുകാര്‍ക്ക് മനസ്സിലായില്ല.

അടുത്ത മുറിയില്‍ നിന്ന് പാമ്പ് ഇഴഞ്ഞുപോകുന്നത് കണ്ടതോടെയാണ് പാമ്പുകടിയേറ്റതാവാമെന്ന് ബോധ്യമായത്. രണ്ടു പേരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടതിന് അയച്ചു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here