വൃദ്ധനെ രക്ഷിച്ച പൊലീസുകാരന് കയ്യടി

ഡെറാഡൂണ്‍ :നെഞ്ചു വേദനയെ തുടര്‍ന്ന് വഴിയരികില്‍ തളര്‍ന്നു വീണ വൃദ്ധനെ ചുമലിലേറ്റി രണ്ട് കിലോമീറ്ററോളം അകലെയുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ച പൊലീസുകാരനെ കയ്യടിച്ച് സോഷ്യല്‍ മീഡിയ. ഉത്തരാഖണ്ഡിലെ ബൈരോ ഗട്ടിയില്‍ ട്രാഫിക് നിയന്ത്രണ ഡ്യൂട്ടിയില്‍ ജോലി ചെയ്യുന്ന ലേകേന്ദ്ര ബഹുഗുണയാണ് ഈ മനുഷ്യത്വം നിറഞ്ഞ പ്രവ്യത്തിയിലൂടെ ഏവരുടെയും അഭിനന്ദനങ്ങള്‍ക്ക് പാത്രമാവുന്നത്.

ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകര്‍ കാല്‍നടയായി നടന്നു കയറുന്ന കുന്നിന്‍ ചെരിവാണ് ബൈരോ ഗട്ടി മേഖല. ഇവിടെയായിരുന്നു ലോകേന്ദ്ര ബഹുഗുണയ്ക്ക് ഡ്യൂട്ടി. മധ്യപ്രദേശില്‍ നിന്നും ക്ഷേത്ര ദര്‍ശനത്തിനായെത്തിയ രഞ്ജി രജക് എന്ന വൃദ്ധനാണ് മല കയറുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെട്ടത് .

അവശനായി നിലത്ത് തളര്‍ന്നു വീണ് വൃദ്ധനെ ലോകേന്ദ്രയും മറ്റുള്ളവരും ചേര്‍ന്ന് കുതിരപ്പുറത്ത് കയറ്റി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഈ ശ്രമം വിജയിച്ചില്ല. ഇതിനെ തുടര്‍ന്നാണ് ലോകേന്ദ്ര ഉടന്‍ തന്നെ ഒട്ടും സമയം കളയാതെ വൃദ്ധനെ ചുമലിലേറ്റി സമീപത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് നടക്കുവാന്‍ ആരംഭിച്ചത്.

രണ്ട് കിലോമീറ്ററുകള്‍ക്കപ്പുറം യമുനോത്രിയിലായിരുന്നു ആരോഗ്യ കേന്ദ്രം. ഇത്രയും ദൂരം ഇദ്ദേഹം വ്യദ്ധനേയും കൊണ്ട് വേഗത്തില്‍ നടന്നു നീങ്ങി. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വൃദ്ധന്‍ സുഖം പ്രാപിച്ച് വരുന്നതായി ഡോക്ടടര്‍മാര്‍ വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥന്‍ വ്യദ്ധനേയും ചുമലിലേറ്റി ആശുപത്രിയിലേക്ക് നീങ്ങുന്ന ദൃശ്യത്തിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ഉത്തരാഖണ്ഡ് പൊലീസ് തന്നെയാണ് ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഹിന്ദു പെണ്‍കുട്ടിയോടൊപ്പം ക്ഷേത്രത്തിന് സമീപം കാണപ്പെട്ടതിനെ തുടര്‍ന്ന് തീവ്ര മതവാദികള്‍ ഒരു മുസ്‌ലിം യുവാവിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചിരുന്നു.

ഇതിനിടയില്‍ യുവാവിനെ സദാചര വാദികളില്‍ നിന്നും രക്ഷിച്ച് സ്വന്തം ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഉത്തരാഖണ്ഡിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇത്തരത്തില്‍ രാജ്യത്താകാമാനമുള്ള പൊലീസ് സേനകളില്‍ മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളാല്‍ മാതൃകയാവുകയാണ് ഉത്തരാഖണ്ഡിലെ പൊലീസ് വകുപ്പ്.

#सब_इंस्पेक्टर_लोकेन्द्र_बहुगुणा_की_इस_मानवता_को_सलामUttarakhand Police की मानवता का एक और उदाहरण कल मंगलवार को…

Uttarakhand Policeさんの投稿 2018年6月5日(火)

LEAVE A REPLY

Please enter your comment!
Please enter your name here